രാഷ്‌ട്രീയ മഹാസഭയുടെ പിന്തുണ യു.ഡി.എഫിന്‌ ഃ ഗീതാനന്ദൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്‌ട്രീയ മഹാസഭയുടെ പിന്തുണ യു.ഡി.എഫിന്‌ ആയിരിക്കുമെന്ന്‌ ജനറൽ സെക്രട്ടറി എം.ഗീതാനന്ദൻ കണ്ണൂരിൽ വച്ചു നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. സി.പി.എം ആദിവാസി വിരുദ്ധ പ്രവർത്തനമാണ്‌ നടത്തുന്നത്‌. എന്നാൽ യു.ഡി.എഫ്‌ ഗവൺമെന്റ്‌ ആദിവാസികളെ പുനരധിവസിപ്പിക്കാൻ ഒട്ടേറെ പദ്ധതികൾ നടത്തിയെന്നും ഗീതാനന്ദൻ പറഞ്ഞു.

മറുപുറംഃ കുറച്ചുനാൾക്കുമുമ്പ്‌ വെടികൊണ്ട്‌ ചത്ത ‘ജോഗി’യെ ഗീതാനന്ദൻ മറന്നോ.. യു.ഡി.എഫ്‌ പോലീസിന്റെ ചവിട്ടും കുത്തുമേറ്റ്‌ വീങ്ങിയ ജാനുവിന്റെ മുഖം ഓർമ്മയുണ്ടോ… താങ്കൾക്കും കിട്ടിയല്ലോ വേണ്ടപോലെ… ങാ… തല്ലുകൊളളുന്നത്‌ ചെണ്ടയ്‌ക്ക്‌; കാശ്‌ മാരാർക്കും…

സി.പി.എം ആദിവാസി വിരുദ്ധരെന്ന്‌ കാലം കുറെയായി പറയുവാൻ തുടങ്ങിയിട്ട്‌…. അതു കളയൂ… രണ്ടുകൂട്ടർക്കും ഞങ്ങൾ വോട്ടു ചെയ്യില്ലെന്ന്‌ പറയാനുളള ചങ്കുറപ്പ്‌ ഗീതാനന്ദനില്ലേ…? അല്ലെങ്കിൽ….

Generated from archived content: news2_mar14_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English