പ്രസിഡന്റ്‌ ആരായാലും കോൺഗ്രസ്‌ രക്ഷപ്പെടില്ലഃ മുരളീധരൻ

കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ ആരെ തിരഞ്ഞെടുത്താലും കോൺഗ്രസ്‌ രക്ഷപ്പെടില്ലെന്ന്‌ നാഷണൽ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. കോൺഗ്രസിൽ ജനാധിപത്യം ചവിട്ടി മെതിക്കപ്പെട്ടിരിക്കുകയാണ്‌. സോണിയ അതിന്‌ നേതൃത്വം നല്‌കുകയും ചെയ്യുന്നത്‌ ഖേദകരമാണ്‌. നാഷണൽ മഹിളാ കോൺഗ്രസ്‌ ജില്ലാ കൺവെൻഷനോടനുബന്ധിച്ച്‌ നടന്ന സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

മറുപുറംഃ മുരളീധരൻ അടക്കമുളളവർ ഇരുന്ന കസേരയല്ലേ അത്‌. എങ്ങിനെ പ്രസ്ഥാനം രക്ഷപ്പെടാനാണ്‌. മുന്നിൽ കാണുന്നവരെയൊക്കെ അപ്പാ എന്നു വിളിക്കുന്നവർ തലപ്പത്തിരുന്നാൽ എല്ലാ പ്രസ്ഥാനങ്ങളുടെയും ഗതി ഇതുതന്നെ…. കുറെനാൾ മുമ്പുവരെ സോണിയയെന്നാൽ പാൽപ്പായസമായിരുന്നല്ലോ. എന്തുപറ്റി… ഇടയ്‌ക്കൊന്നു പിൻതിരിഞ്ഞു നോക്കുന്നത്‌ നല്ലതാ…. നമ്മുടെ നിലവാരം കൃത്യമായി മനസ്സിലാകും…

Generated from archived content: news2_june21_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English