കേരളത്തിൽ മോഷ്‌ടാക്കളുടെ ഭരണം ഃ കരുണാകരൻ

കേരളത്തിൽ ഇപ്പോൾ നടക്കുന്നത്‌ മോഷ്‌ടാക്കളുടെ ഭരണമാണെന്ന്‌ നാഷണൽ കോൺഗ്രസ്‌ നേതാവ്‌ കെ.കരുണാകരൻ. കേരളത്തിൽ അഴിമതിരഹിതമായ ഭരണത്തിനായി ശ്രമിക്കുമെന്നും സമയം കിട്ടിയാൽ ലക്ഷ്യം നേടുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ തന്റെ പാർട്ടിയിലേക്ക്‌ ഒഴുകികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

മറുപുറംഃ ഇതൊക്കെ വെറും മീശമാധവൻ മോഡൽ മോഷണമല്ലേ നേതാവേ, കുട്ടി ഉരുളി, കിണ്ടി, ഷാരോത്തെ ചക്ക എന്നീ വഹകൾ മോഷ്‌ടിക്കും പോലെയാണിപ്പോഴത്തെ പണികൾ…. വെറുതെ മോഷ്‌ടാവെന്നു പേരു കേൾപ്പിച്ചിട്ടെന്തു ഫലം; ഒതുക്കണമെങ്കിൽ പാമോയിലിൽ മുങ്ങിക്കുളിച്ച്‌ ഒതുക്കണം…. ലക്ഷ്യം കണ്ടാൽ എന്താണ്‌ അഴിമതിയെന്നു കാണിച്ചുതരാം… നമ്മുടെ ഭരണകാലത്ത്‌ കണ്ടത്‌ സാമ്പിൾ വെടിക്കെട്ടു മാത്രം….ഈശ്വരാ…. ആയുസ്സ്‌ കൊടുക്കേണെ….

Generated from archived content: news2_july4_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English