എയ്‌ഡ്‌സിന്‌ മജീദിന്റെ മരുന്ന്‌ ഉത്തമം ഃ എം.എൻ.വിജയൻ

ടി.എ.മജീദിന്റെ ഉടമസ്ഥതയിലുളള ഫെയർഫാർമയിൽ ഉൽപാദിപ്പിക്കുന്ന ഇമ്യൂണോക്യൂർ എയ്‌ഡിസിന്‌ ഫലപ്രദമായ മരുന്നാണെന്ന്‌ എഴുത്തുകാരനും ഇടതുപക്ഷ സൈദ്ധാന്തികനുമായ എം.എൻ.വിജയൻ. സി.പി.എം. വിമത ബുദ്ധിജീവികളുടെ പ്രസിദ്ധീകരണമായ ജനശക്തി വാരികയിലെ ‘ശീർഷാസനം’ എന്ന പംക്തിയിൽ ‘എയ്‌ഡ്‌സിന്റെ രാഷ്‌ട്രീയം’ എന്ന ലേഖനത്തിലാണ്‌ വിജയൻ മജീദിന്റെ മരുന്നിനു വേണ്ടി വാദിക്കുന്നത്‌. എയ്‌ഡ്‌സിനു മരുന്നെന്ന പേരിഃൽ ഇത്‌ വിറ്റഴിക്കരുതെന്നു ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നതിനാൽ മജീദ്‌പോലും ഇപ്പോൾ പരസ്യം നൽകാത്ത സമയത്താണ്‌ എം.എൻ. വിജയന്റെ ഈ ലേഖനം.

മറുപുറം

ഃ- ആരും തൊടാത്തിടത്ത്‌ കയറിപ്പിടിക്കുക എന്നത്‌ വിജയൻ മാഷിന്റെ ഒരു ശീലമാണ്‌. ചിന്തയുടെ മഹാതീരങ്ങളിലൂടെ വ്യവഹരിക്കുമ്പോൾ മജീദ്‌ മഹാനും മാർക്‌സിസ്‌റ്റു പാർട്ടി മരപ്പട്ടിയുമാകുന്നു. വട്ടിനും മാർക്‌സിസ്‌റ്റു പാർട്ടിയ്‌ക്കും ചികിൽസ നൽകുന്നതുപോലെ എയ്‌ഡ്‌സിന്‌ മരുന്നുകുറിക്കാൻ തുടങ്ങിയാൽ കാര്യം കഷ്‌ടമാകുമേ………ഏതാണ്ട്‌ നായരുപിടിച്ച പുലിവാലുപോലെയായി കാര്യങ്ങൾ……

Generated from archived content: news2_jan04_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English