സാഹിത്യ അക്കാദമിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്‌

കേരള സാഹിത്യ അക്കാദമിയുടെ 2005-06 വർഷത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട്‌ നടന്നതായി ഓഡിറ്റ്‌ റിപ്പോർട്ട്‌. ഓഫീസ്‌ ചിലവ്‌ ഇനത്തിലും അക്കാദമിയുടെ വാൻ മെയിന്റനൻസ്‌ ഇനത്തിലുമാണ്‌ ഏറെ തുക നഷ്ടപ്പെട്ടിരിക്കുന്നത്‌. അനധികൃതമായ വൻതുകകളുടെ കള്ളവൗച്ചറുകളും കണ്ടെത്തിയിട്ടുണ്ട്‌. സാഹിത്യ അക്കാദമിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്തവിധം കള്ളക്കണക്കുകളും സാമ്പത്തിക ധൂർത്തും അഴിമതിയും രേഖപ്പെടുത്തിയ ഓഡിറ്റ്‌ റിപ്പോർട്ട്‌ അടുത്തു തന്നെ വകുപ്പിനു നൽകും.

മറുപുറം ഃ സാഹിത്യത്തെ പരിപോഷിപ്പിക്കാൻ നിയോഗിക്കപ്പെട്ടവരുടെ ശരീരമെങ്കിലും പോഷിക്കുന്നുണ്ടല്ലോ അത്രയും നന്ന്‌. സാഹിത്യ സംരക്ഷണത്തിനായി ഒരു അക്കാദമി സർക്കാർ ലെവലിൽ നടത്തുകയും അതിന്റെ തലപ്പത്ത്‌ കുറെ വീരകേസരികളെ പ്രതിഷ്‌ഠിക്കുകയും ചെയ്യുന്ന നാട്‌ നമ്മുടെതല്ലാതെ വേറെയുണ്ടോ…. പിന്നെ ഒരു ഗുണമുണ്ട്‌ അക്കാദമിയുടെ കസേരയിൽ കയറിയാൽ പലരും പേന കൈകൊണ്ട്‌ തൊടില്ല…. അത്രയും ഭാഗ്യം. ഏതായാലും തേവരുടെ ആന, കാട്ടിലെ തടി… കാര്യങ്ങൾ നടക്കട്ടെ… ഇതിന്റെയൊക്കെ ഭരണക്കാരാകാൻ നടത്തുന്ന തല്ലുപിടുത്തം കണ്ടാലറിയാം ഓഡിറ്റ്‌ റിപ്പോർട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കുമെന്ന്‌… മലയാളസാഹിത്യത്തിന്‌ ആദരാജ്ഞലികൾ…

Generated from archived content: news2_feb28_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English