കേന്ദ്രാവഗണന എന്ന മുദ്രാവാക്യം അപ്രസക്തമായി ഃ മുഖ്യമന്ത്രി

പ്രധാനമന്ത്രി മൻമോഹൻസിംഗ്‌ കേരളത്തിനു പ്രഖ്യാപിച്ച നിക്ഷേപത്തോടെ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി നഷ്‌ടപ്പെട്ടുവെന്ന്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. വല്ലാർപാടം കണ്ടയ്‌നർ ടെർമിനൽ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസനത്തിന്റെ ഈ വെല്ലുവിളി കേരളം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറുപുറംഃ കേന്ദ്രാവഗണനപ്രശ്‌നം തീർന്നു, ഇനി നമ്മുടെ കൈയ്യിലിരുപ്പിന്റെ പ്രശ്‌നമാണ്‌ പ്രധാനം. വികസനത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ മുഖ്യമന്ത്രി കിഴക്കോട്ടും ഘടകകക്ഷികൾ പടിഞ്ഞാട്ടുമായാണ്‌ യാത്ര…. കരുണാകരൻ വക വേറെയും, ആന്റണിയാണെങ്കിൽ ചില തളളമാരുടെ പോലെ ഒരുതരം കുന്നായ്‌മക്കളിയും. കേരളത്തിൽ ഭരിക്കുന്നവർ നല്ല മനസ്സോടെ ഒന്നിച്ചിരുന്ന്‌ ഈ വെല്ലുവിളി ഏറ്റെടുത്തെങ്കിൽ നന്നായിരുന്നു.

Generated from archived content: news2_feb17.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English