മുത്തങ്ങഃ ജാനുവിനെ പോലീസ്‌ മർദ്ദിച്ചില്ലെന്ന്‌ സി.ബി.ഐ

മുത്തങ്ങ സംഭവത്തോടനുബന്ധിച്ച്‌ അറസ്‌റ്റിലായ ആദിവാസി ഗോത്രസഭാ നേതാവ്‌ സി.കെ.ജാനുവിനെ പോലീസ്‌ മർദ്ദിച്ചില്ലെയെന്ന്‌ സി.ബി.ഐ ഹൈക്കോടതിയിൽ സമർപ്പിച്ച പത്രികയിൽ ബോധിപ്പിച്ചു. ആദിവാസികളെ ഒഴിപ്പിക്കുന്നതിന്‌ പോലീസ്‌ നടത്തിയ ബലപ്രയോഗവും വെടിവെപ്പും പത്രിക ന്യായീകരിക്കുന്നുണ്ട്‌.

മറുപുറംഃ- ഈ സി.ബി.ഐ മമ്മൂട്ടിയുടെ സി.ബി.ഐ അല്ല ജാനൂ….

ആദിവാസികളെ പട്ടിയെപോലെ തല്ലുന്നതും, വിങ്ങിയ മുഖവുമായി ജാനുവിനെ എഴുന്നെളളിച്ചതും, ആദിവാസികളെ സഹായിച്ചുവെന്ന്‌ പറയപ്പെടുന്ന ഒരു കോളേജ്‌ അധ്യാപകന്റെ പളളയ്‌ക്ക്‌ കുത്തുന്നതും ചാനലുകളിലൂടെ ജനം കണ്ടതാണ്‌ സി.ബി.ഐക്കാരേ….

കുഴലൂത്ത്‌ നടത്താം. പക്ഷെ കൊടിച്ചിപ്പട്ടിയുടെ മാന്യതയെങ്കിലും കാണിക്കണം.

Generated from archived content: news2_aug17.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English