സി.പി.എം സ്വഭാവഹത്യയുമായി ഇറങ്ങിയിരിക്കുന്നുഃ മുരളീധരൻ

സി.പി.എമ്മിന്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പറയുവാൻ രാഷ്‌ട്രീയപ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും അതുകൊണ്ട്‌ അവർ സ്വഭാവഹത്യയുമായി രംഗത്തിറങ്ങിയിരിക്കുകയുമാണെന്ന്‌ മന്ത്രി കെ.മുരളീധരൻ പറഞ്ഞു. കോഴിക്കോട്‌ ലോക്‌സഭാമണ്ഡലം തിരഞ്ഞെടുപ്പ്‌ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

മറുപുറംഃ- അപ്പന്റെ മഹൻ തന്നെ….കുറച്ചുനാൾക്കുമുമ്പ്‌ എന്തായിരുന്നു പുകില്‌….പിന്നെ ആന്റണിയെ മുക്കാലിയിൽ കെട്ടി അടിക്കണമെന്നൊന്നും പറഞ്ഞില്ല…. ഭാഗ്യം… സി.പി.എമ്മുകാരുടെ ഇടയിൽ ഞെളിഞ്ഞിരുന്ന്‌ ഇളിച്ചതൊന്നും നാട്ടുകാർ മറന്നിട്ടില്ല. സി.പി.എമ്മുകാർ പ്രത്യേകിച്ച്‌ ഹത്യയൊന്നും നടത്തേണ്ട കാര്യമില്ല. കൂടെ നടന്നവർ നന്നായിതന്നെ നടത്തിയല്ലോ… മുൻപ്‌ പറഞ്ഞതും നടന്നതും ഇപ്പോഴുളളതുമെല്ലാം ചേർത്ത്‌ ഒരു ‘കാസറ്റാ’ക്കി പുറത്തിറക്കിയാൽ നല്ലത്‌. ജനങ്ങൾക്ക്‌ സിനിമാലയും റൗണ്ടിനുളളിൽ ‘എ’യുളള പടവും കാണാമല്ലോ….

Generated from archived content: news2_apr6.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English