പാർട്ടി കോൺഗ്രസ്‌ സമാപനസമ്മേളനത്തിൽ വി.എസ്‌. തളർന്നു വീണു

സി.പി.എം പതിനെട്ടാം പാർട്ടി കോൺഗ്രസിന്റെ സമാപന സമ്മേളനത്തിനിടയിൽ വി.എസ്‌.അച്യുതാനന്ദൻ തളർന്നു വീണു. ഉച്ചഭക്ഷണം പോലും കഴിക്കാതെ സമ്മേളനനഗരിയിലെത്തിയ വി.എസ്‌ സൂര്യാഘാതമേറ്റാണ്‌ തളർന്നു വീണതെന്ന്‌ ഡോക്‌ടർമാർ പറഞ്ഞു. വെയിലിന്റെ കാഠിന്യമറിഞ്ഞ പിണറായി വിജയനടക്കമുളളവർ പിൻനിരയിലേയ്‌ക്ക്‌ മാറിയപ്പോഴും വി.എസ്‌. വെയിലിനെ അവഗണിച്ച്‌ മുൻനിരയിൽ തന്നെയായിരുന്നു ഇരുന്നത്‌.

മറുപുറംഃ- ഗ്രൂപ്പുകളി വെയിലിനോടും വേണമായിരുന്നോ വി.എസ്സേ. കണ്ടില്ലേ, കാര്യം പന്തികേടാണെന്നു തോന്നിയപ്പോൾ പിണറായി അടക്കമുളളവർ പിൻവലിഞ്ഞത്‌. ഇതൊരു പാഠമായെടുത്തിരുന്നെങ്കിൽ സംസ്ഥാനസമ്മേളനം അടിപൊളിയാക്കാമായിരുന്നു. ഇതിപ്പോ തീയിൽ കുരുത്തത്‌ വെയിലത്ത്‌ വാടിയ പോലെയായി.

Generated from archived content: news2_apr12.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English