ഗാന്ധിയൻ ആദർശങ്ങളെ കോൺഗ്രസ്‌ വിസ്‌മരിക്കുന്നുഃ കരുണാകരൻ

ഗാന്ധിയൻ ആദർശങ്ങളെ വിസ്‌മരിക്കുന്ന പ്രവർത്തനങ്ങളാണ്‌ കോൺഗ്രസ്‌ നേതൃത്വം നടത്തുന്നതെന്ന്‌ കെ.കരുണാകരൻ. യൂത്ത്‌ കോൺഗ്രസ്‌ (ഇന്ദിര) സംസ്ഥാനക്കമ്മറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി അനുസ്‌മരണ സെമിനാർ തിരുവനന്തപുരത്ത്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസും ഗോഡ്‌സെയുടെ പാർട്ടിയും തമ്മിലുളള സഖ്യം തന്നെ ഏറെ ദുഃഖിപ്പിക്കുന്നതായി കരുണാകരൻ പറഞ്ഞു.

മറുപുറംഃ ഇതാര്‌ ഗാന്ധിജിയുടെ നേർമരുമോനോ….? എങ്കിലും ഗാന്ധിയൻ ആദർശമെന്നൊക്കെ ഇത്ര കടുപ്പിച്ചു പറയാമോ…. സ്വന്തമായി നൂൽനൂറ്റ്‌ ഖാദിവസ്‌ത്രവും ധരിച്ച്‌ ബെൽസിൽ സഞ്ചരിച്ച്‌, നീന്താൻ ഹൈടെക്‌ നീന്തൽകുളവും സംഘടിപ്പിച്ച്‌, മക്കളെ രണ്ടുപേരെയും പാലൂട്ടി വളർത്തി, കുങ്കുമപ്പൂവ്‌ അരച്ചുകുടിച്ച്‌ ഗാന്ധിയൻ മാർഗ്ഗത്തിൽ ജീവിക്കുന്ന കരുണാകരനല്ലാതെ ഇതാർക്കു പറയാൻ പറ്റും? ഇനി ഗാന്ധിസ്നേഹം മൂത്ത്‌ അർദ്ധനഗ്‌നനായ കരുണാകർജിയാകല്ലേ… അങ്ങയുടെ ഗാന്ധി ആദർശത്തിന്റെ പുളിച്ച നാറ്റം ജനം അറിയുമേ….

Generated from archived content: news1_oct3_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English