ഐസ്‌ക്രീം പെൺവാണിഭക്കേസ്‌ അന്വേഷണം അട്ടിമറിച്ചത്‌ സി.പി.എം.ഃ മീനാക്ഷി തമ്പാൻ

ഇടതുഭരണകാലത്തെ കോഴിക്കോട്‌ ഐസ്‌ക്രീം പാർലർ അന്വേഷണം അട്ടിമറിച്ചത്‌ സി.പി.എം എൽ.എൽ.എമാരും, കെ.ആർ.ഗൗരിയമ്മയുമാണെന്ന്‌ അന്നത്തെ നിയമസഭാ അന്വേഷണസമിതി അധ്യക്ഷ മീനാക്ഷി തമ്പാൻ ആരോപിച്ചു. സമിതിയുടെ അന്വേഷണം അവസാനിപ്പിക്കണമെന്ന്‌ അഭ്യർത്ഥിച്ച്‌ കുഞ്ഞാലിക്കുട്ടി രണ്ടുതവണ തന്നെ സമീപിച്ചുവെന്നും അന്വേഷണം ഉപേക്ഷിക്കാൻ സ്വന്തം പാർട്ടിയായ സി.പി.ഐയിൽനിന്നുപോലും സമ്മർദ്ദമുണ്ടായതായും മീനാക്ഷി തമ്പാൻ വെളിപ്പെടുത്തി. കേസന്വേഷണത്തിന്‌ വേണ്ടി വാദിച്ച താൻ സമിതിയിൽ ഒറ്റപ്പെട്ടെന്നും മീനാക്ഷി തമ്പാൻ പറഞ്ഞു.

മറുപുറംഃ- പെണ്ണുക്കേസു വന്നാൽ ഇടതും വലതും ചില്ലറകളും അടക്കം എല്ലാം സോഷ്യലിസ്‌റ്റുകൾ…. കരിയില അനങ്ങിയാൽ പോലും ചാടുന്ന ചില വേന്ദ്രന്മാർ കുഞ്ഞാലിക്കുട്ടിക്കേസിൽ അനങ്ങുന്നില്ല എന്നത്‌ അതിവിശേഷം….രോഗബാധിതയായി ഇഴഞ്ഞുനടക്കാൻപോലും കഴിയാതിരുന്ന കെ.ആർ.ഗൗരിയമ്മ അന്നത്തെ അന്വേഷണ കമ്മീഷൻ യോഗത്തിലെത്തിയത്‌ ലീഗ്‌ നേതാവ്‌ ഇ.ടി. മുഹമ്മദ്‌ ബഷീർ താങ്ങിയെടുത്തിട്ട്‌…വന്നതിനു കാരണം അന്വേഷണം ഉപേക്ഷിക്കണമെന്ന്‌ ആവശ്യപ്പെടാൻ….‘വീരനും’ വിരുതനുമൊന്നും ഇക്കാര്യത്തിൽ മിണ്ടുന്നില്ല…. ഇപ്പോ കുറ്റം മുഴുവൻ സുധീരന്റെ തലയിൽ….ഇത്രയെങ്കിലും ഇപ്പോൾ പറഞ്ഞതിന്‌ മീനാക്ഷി തമ്പാനോട്‌ നന്ദി…ഈ വക കാര്യങ്ങളിൽ രാഷ്‌ട്രീയക്കാരെല്ലാം ഒരുവക തെണ്ടിപ്പട്ടികളുടെ പോലെയാ…തമ്മിൽ തല്ലുമെങ്കിലും കാര്യം വരുമ്പോൾ ഒന്നിച്ചിരുന്ന്‌ ഓലിയിടും.

Generated from archived content: news1_oct30.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English