പരിയാരം, കൊച്ചി സഹകരണ മെഡിക്കൽകോളേജുകളിൽ മാനേജ്‌മെന്റ് ക്വാട്ടയിലെ പ്രവേശനത്തെ സംബന്ധിച്ചുളള കോടതി ഉത്തരവ് നടപ്പിലാക്കാൻ ഹൈക്കോടതി നേരിട്ട് ഇടപെട്ടു. ഫീസുമായി വിദ്യാർത്ഥികൾ എത്തിയപ്പോൾ, ഉത്തരവിനെ അട്ടിമറിക്കാൻ പ്രിൻസിപ്പൽ അടക്കമുളള കോളേജ് അധികൃതർ ആരും ഉണ്ടായിരുന്നില്ല. സംഭവം അറിഞ്ഞയുടൻ കൊച്ചി കോളേജിലേക്ക് കോടതി ഉദ്യോഗസ്ഥൻമാരെയും, പരിയാരത്തേയ്‌ക്ക് കണ്ണൂർ റവന്യൂ ഉദ്യോഗസ്ഥന്മാരേയും കോളേജ് പ്രവേശന പ്രക്രിയ്‌ക്കായി നിയോഗിക്കാൻ കോടതി ഉത്തരവിട്ടു. ഇതോടെ കോടതി ഉത്തരവ് അട്ടിമറിക്കാനുളള മാനേജ്‌മെന്റ് തന്ത്രം പാളി.
മറുപുറംഃ- ഈ പരിസരത്തൊന്നും സ്വാശ്രയവിരുദ്ധരായ എസ്.എഫ്.ഐക്കാരേയും മറ്റ് വാനരന്മാരേയും കാണുവാനില്ലല്ലോ….പരിയാരത്തും കൊച്ചിയിലുമായി, വിപ്ലവപാർട്ടികളും, വിപ്ലവം കുറഞ്ഞ പാർട്ടികളും മാനേജ്‌മെന്റ് സീറ്റ് പകുത്ത് കാശുവിഴുങ്ങാൻ നില്‌ക്കുകയല്ലോ… സീറ്റു ഡൊണേഷന്റെ കാര്യം വരുമ്പോൾ രാഘവനും വിജയനും ഒരേ തൂവൽപക്ഷികൾ….നട്ടെല്ല് റബറാക്കിയ വിദ്യാർത്ഥി നേതാക്കളെ, പൊറോട്ടയും പോത്തിറച്ചിയും നല്‌കി തണുപ്പിച്ചാൽ മതിയല്ലോ….പ്രശ്‌നം സ്വാശ്രയമാണെങ്കിലും, പന്തിയിൽ രണ്ടുവിളമ്പു പാടില്ല. പളളിയും എസ്.എൻ.ഡി.പിയും എൻ.എസ്.എസും സഹകരണവും ജനങ്ങൾക്ക് ഒരുപോലെയാണേ…..
Generated from archived content: news1_oct1.html
Click this button or press Ctrl+G to toggle between Malayalam and English