മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ എട്ടു മാസത്തിനുളളിൽ 1140 കോടി രൂപയുടെ അഴിമതി നടത്തിയതായി കോൺഗ്രസ് എം.എൽ.എമാരായ എം.പി. ഗംഗാധരനും ഡി.സുഗുതനും പത്രസമ്മേളനത്തിൽ ആരോപിച്ചു. കരിമണൽ ഖനനം മുതൽ സ്മാർട്ട് സിറ്റിവരെയുളള 12 ഇടപാടുകളിലാണ് അഴിമതി നടന്നതെന്നും ഇവർ ആരോപിച്ചു. ജനങ്ങൾക്ക് വേണ്ടിയല്ല സ്വന്തം കീശയ്ക്കുവേണ്ടിയാണ് ഉമ്മൻചാണ്ടി ഭരിക്കുന്നതെന്നും ഇരുവരും പറഞ്ഞു.
മറുപുറംഃ ഇല്ലം ചുട്ടും എലിയെ കൊല്ലാം എന്ന രീതിയാണല്ലോ ഇത്… സോറി… നിങ്ങൾ രണ്ടുപേരും ഇല്ലത്തിനു പുറത്താണല്ലോ… സൂത്രക്കാർ തന്നെ. എങ്കിലും കരിമണലിനും സ്മാർട്ട് സിറ്റിയ്ക്കും വേണ്ടി മണ്ണുകോരുമ്പോൾ തുരുമ്പിച്ച പൈപ്പുകൾ അടിയിൽ കാണുമോ എന്നാണ് ജനത്തിന്റെ ആശങ്ക… പൈപ്പെന്നു കേട്ടാൽ ഗംഗാധരനെന്നു പറഞ്ഞിരുന്ന കാലം കഴിഞ്ഞിട്ട് ഏറെ നാളായിട്ടില്ല… ആരോപണം ഉന്നയിച്ചവർ സർവ്വത്ര യോഗ്യന്മാർ തന്നെ.
Generated from archived content: news1_may11.html
Click this button or press Ctrl+G to toggle between Malayalam and English