ഒന്നും മിണ്ടാതെ ആന്റണി

ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിൽ ഒരുപ്രാവശ്യം പോലും സംസാരിക്കാതെയും ചോദ്യം ഉയർത്താതെയും ശ്രദ്ധേയനായിരിക്കുകയാണ്‌ മുൻമുഖ്യമന്ത്രി എ.കെ.ആന്റണി. സമ്മേളനത്തിനിടയിൽ ഡൽഹിയിൽപോയ ദിവസങ്ങളൊഴികെ എല്ലാദിവസവും ആന്റണി സഭയിൽ ഹാജരായിരുന്നു. വലിയ പല പ്രശ്‌നങ്ങളും സഭയിൽ ഉയർന്നിട്ടും ശാന്തനായി എല്ലാം കൗതുകത്തോടെ വീക്ഷിക്കുക മാത്രമാണ്‌ ആന്റണി ചെയ്തത്‌.

മറുപുറംഃ “മൗനം പോലും മധുരം… ഈ ഭരണം കണ്ടനേരം” ഉമ്മൻചാണ്ടിയുടെ ഗതികേട്‌ കണ്ടിട്ട്‌ ആന്റണിക്ക്‌ ചിരിക്കാനും കഴിയുന്നില്ല കരയാനും കഴിയുന്നില്ല. പിന്നെ ‘ശാന്തം’ എന്ന രസം മാത്രം… പക്ഷെ പാര, കുതികാൽവെട്ട്‌ എന്നീ കർമ്മങ്ങൾ ഈ ശാന്തതയുടെ ഇടയിൽ ഇല്ലേ എന്നു സംശയം. കരുണാകരനോടും മകനോടുമുളള കരുണ ഏതു രോഗമാണെന്നു മനസ്സിലാകുന്നുണ്ട്‌. എന്നാൽ ഈ രോഗത്തിന്‌ ഉമ്മൻചാണ്ടി മരുന്നു കണ്ടുപിടിച്ചാൽ പണിയാകുമേ….

Generated from archived content: news1_mar30.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English