മന്ത്രി വക്കം പുരുഷോത്തമന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ആർഭാടമാക്കുന്നതിന് 15 ലക്ഷത്തിനുമേൽ രൂപ ചിലവായെന്ന് മന്ത്രി മുനീർ നിയമസഭയിൽ രേഖാമൂലം അറിയിച്ചു. വില കൂടിയ ടൈൽസ് പതിപ്പിച്ചതിനും മറ്റ് അറ്റകുറ്റപ്പണികൾക്കുമാണ് ഈ തുക ചിലവിട്ടത്.
മറുപുറംഃ സാധാരണക്കാരന്റെ കല്യാണം മുറ്റത്ത് പന്തലിട്ട് നടത്തിയാൽ മതിയെന്നും, കല്യാണം ആർഭാടമാക്കിയാൽ നികുതി ചുമത്തുമെന്നും പറഞ്ഞ മഹാനുഭാവന്റെ ഭവനത്തിനാണോ ഇത്രയും അറ്റകുറ്റപ്പണി.. മന്ത്രിക്കസേരയിൽ കയറിയിരുന്നാൽ താൻ കൊച്ചീ മഹാരാജാവായെന്നും ജനം വെറും തൃണമാണെന്നും കരുതിയെങ്കിൽ അവിടുന്നിന് തെറ്റി…. ആവശ്യം വരുമ്പോൾ പാലം വലിക്കാനും ജനത്തിനറിയാം….
ഈ സാധനത്തിനെ കൊണ്ടുപോയ് കളയാൻ ഇന്ത്യയിൽ ഗവർണർ സ്ഥാനമൊന്നും ഒഴിവില്ലേ ദൈവമേ…?
Generated from archived content: news1_mar2.html
Click this button or press Ctrl+G to toggle between Malayalam and English