പോലീസുകാരെല്ലാം പളളിയിൽ; ആലുവയിൽ കൂട്ടക്കവർച്ച

സഭാതർക്കത്തിന്റെ ഫലമായി ആലുവ തൃക്കുന്നപ്പുഴ യാക്കോബായ സെമിനാരിയിൽ നടന്ന സംഘർഷത്തെ ശമിപ്പിക്കാൻ സ്ഥലത്തെ പോലീസുകാരെല്ലാം പളളിയങ്കണത്തിലെത്തിയപ്പോൾ, രാത്രിയിൽ ആലുവ നഗരം കവർച്ചക്കാർക്ക്‌ സ്വർഗ്ഗമായി. ഏതാണ്ട്‌ ഇരുപതോളം കച്ചവടസ്ഥാപനങ്ങളിലും വീടുകളിലുമാണ്‌ കവർച്ച നടത്തിയത്‌. കവർച്ചയ്‌ക്കുശേഷം കടകളുടെ താഴുകളെല്ലാം റോഡിൽ കൂട്ടിയിട്ടശേഷമാണ്‌ മോഷ്‌ടാക്കൾ കടന്നത്‌.

മറുപുറംഃ ഈ സഭാത്തർക്കം കൊണ്ട്‌ കർത്താവിനും സ്വസ്ഥതയില്ല, നാട്ടുകാർക്കും സ്വസ്ഥതയില്ല…. മൂന്നാമതൊരുവന്‌ ഈ തർക്കംകൊണ്ട്‌ എന്ത്‌ ഗുണം എന്ന്‌ ആലോചിച്ചിരിക്കുമ്പോഴാണ്‌ കളളന്മാരുടെ ഈ ഉത്സവത്തെക്കുറിച്ച്‌ കേട്ടത്‌. “നന്ദി ആരോടു ഞാൻ ചൊല്ലേണ്ടു…” എന്ന സിനിമാപാട്ടും പാടി, ഇന്നലെ കിട്ടിയ കളവുകാശുകൊണ്ട്‌ അടിച്ചു ഫിറ്റായി നടക്കുന്ന കളളന്മാർ തൃക്കുന്നപ്പുഴ സെമിനാരിയിലേക്ക്‌ ഒരു പൊൻകുരിശ്‌ നേർന്നിട്ടുണ്ടെന്നറിഞ്ഞു. കർത്താവിന്‌ അത്രയും സന്തോഷം.

Generated from archived content: news1_june29_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English