ഓടുന്ന വാഹനത്തിൽ മദ്യപിക്കാം, വീട്ടിൽ 10000 രൂപ കരം

ഓടുന്ന വാഹനത്തിൽ മദ്യപിക്കുന്നത്‌ കുറ്റകരമല്ലെന്നും എന്നാൽ നിർത്തിയിട്ട്‌ മദ്യപിക്കുന്നത്‌ തടയുമെന്നും പുതിയ മദ്യനയം തയ്യാറാക്കുന്ന യു.ഡി.എഫ്‌ ഉപസമിതി തീരുമാനിച്ചു. നിർത്തിയിട്ട വാഹനത്തെ പൊതുസ്ഥലത്തിന്റെ പരിധിയിലാണ്‌ ഉൾപ്പെടുത്തുക. വീടുകളിലെ ആഘോഷങ്ങൾക്ക്‌ മദ്യം വിളമ്പുന്നതിന്‌ 10,000 രൂപയുടെ പ്രത്യേക ലൈസൻസ്‌ എടുക്കണമെന്നും തീരുമാനത്തിലുണ്ട്‌.

മറുപുറംഃ അണ്ണാന്‌ മരം കേറ്റം നിഷിദ്ധം, വേണമെങ്കിൽ വെളളത്തിൽ നീന്തിക്കളിച്ചോ-ഈ ലൈനാ യുഡിഎഫ്‌ ഉപസമിതിയുടേത്‌. ലോക്‌സഭയിൽ ‘മൊട്ട’യിട്ടതോടെ രണ്ടു പൈന്റ്‌ വിഴുങ്ങിയപോലെയാ ഇവരുടെ അവസ്ഥ. അടിച്ചുപൂസ്സായി ഓടുന്ന വണ്ടിയിൽ ഡപ്പാംകൂത്ത്‌ കളിക്കാം. രണ്ടെണ്ണം വിട്ട്‌ സുഖമായി വീട്ടിലുറങ്ങാൻ കാശുകൊടുക്കണം പോലും…. ഇനിയിപ്പോ വീട്ടിൽ മദ്യം വിളമ്പാൻ ലൈസൻസ്‌ എടുക്കാൻ ചെന്നാൽ പൊടിപൂരമായി. ലൈസൻസ്‌ ഉദ്യോഗസ്ഥൻമാർ ആഘോഷസമയത്ത്‌ കൃത്യമായെത്തും, പിന്നെ കുപ്പിയോടെ വിഴുങ്ങി നാലു തെറിപ്പാട്ടും പാടി ആഘോഷം കേമമാക്കും….ഇതൊക്കെയാകും ബാക്കി സംഭവിക്കുക.

Generated from archived content: news1_june25.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English