രാഷ്‌ട്രപതിക്കു ലഭിച്ച പാഴ്‌സലിൽ തോക്കും തിരകളും

രാഷ്‌ട്രപതിക്ക്‌ നാടൻ തോക്കും തിരകളും പാഴ്‌സലായി അയച്ച മാനസികരോഗി പിടിയിൽ. ബീഹാറിലെ പാറ്റ്‌ന ജില്ലയിൽ മുജാഹിദ്‌പൂർ ഗ്രാമത്തിൽ നിന്നുളള മഹേഷ്‌ സവ്‌ ആണ്‌ അറസ്‌റ്റിലായത്‌. പാഴ്‌സലിൽ പ്രതി തന്റെ വിലാസം കൃത്യമായി രേഖപ്പെടുത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പാഴ്‌സൽ എക്‌സറേ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയപ്പോഴാണ്‌ ഉളളിൽ തോക്കും തിരകളുമാണെന്ന്‌ തിരിച്ചറിഞ്ഞത്‌.

മറുപുറംഃ- അങ്ങിനെ ഇന്ത്യയിൽ മാനസികരോഗിയല്ലാത്ത ഒരുവനുണ്ടെന്ന്‌ തീർച്ചയായി….ഈ മഹാരാജ്യത്തിന്റെ രാഷ്‌ട്രപതിയായി വിലസാൻ കൈയിൽ തോക്കും തിരയും വേണമെന്ന്‌ മഹേഷിനു തോന്നിയല്ലോ….തോറ്റവരെ പിടിച്ച്‌ മന്ത്രിയാക്കുന്ന രാജ്യം, പണക്കാർക്കുമാത്രം എഴുപതു ശതമാനം രാജ്യസഭാസീറ്റ്‌, ജയിച്ചാൽ മിതവാദം തോറ്റാൽ ഹിന്ദുത്വം പറയുന്ന പാർട്ടിയുളള നാട്‌, ഒളിംമ്പിക്‌സ്‌ ദീപശിഖയേന്താൻ സിനിമാതാരങ്ങളും ക്രിക്കറ്റുകളിക്കാരും. കൊതിയോടെ നോക്കിനില്‌ക്കാൻ പി.ടി.ഉഷയെപ്പോലുളളവർ….തോക്കു വേണം ബഹുമാന്യ അബ്‌ദുൾ കലാം, ഈ രാഷ്‌ട്രത്തിന്റെ പതിയാകുവാൻ.

Generated from archived content: news1_june23.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English