നടൻ ബിജുമേനാനെതിരെ ആക്രമണം

ചലച്ചിത്രനടൻ ബിജുമേനാനെ കാർ തടഞ്ഞുനിർത്തി ആക്രമിച്ചു.കാറിന്റെ ചില്ല്‌ തകർത്ത അക്രമികൾ ബിജുവിന്റെ ജുബ്ബയും കീറി. കൊച്ചിയിൽ തമ്മനം കവലയിൽ ഇന്നലെ രാത്രിയോടെയാണ്‌ ആക്രമണം ഉണ്ടായത്‌. സിബി മലയിൽ സംവിധാനം ചെയ്ത ‘ഇലകൾ പച്ച പൂക്കൾ മഞ്ഞ’ എന്ന സിനിമയുടെ ഡബ്ബിംഗ്‌ കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു ബിജുമേനാൻ.

മറുപുറം ഃ – മലയാള സിനിമാലോകവും കേരളത്തിലെ കോൺഗ്രസും സമാസമം. ഉണ്ണിത്താന്റെ മുണ്ടു പോയപ്പം ബിജുവിന്റെ ജുബ്ബ പോയി. പിറകിൽ ‘ഐ’ യിലെ തല്ലുകൊള്ളിക്കുപകരം അമ്മയിൽ നിന്നും തള്ളിയ ഒരുതല്ലുകാരനെന്ന്‌ നാട്ടുവർത്തമാനം. എത്രയും വേഗം കേരളത്തിൽ സിനിമാക്കാരെയും കെ.പി.സി.സിക്കാരെയും നിരോധിക്കാൻ ഹൈക്കോടതിയിൽ ഒരു ഹർജി കൊടുക്കേണ്ടി വരും.

Generated from archived content: news1_june17.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English