രണ്ടാം വിമോചന സമരത്തിന്‌ ലീഗ്‌ തയ്യാർ ഃ കുഞ്ഞാലിക്കുട്ടി

സംസ്ഥാന സർക്കാരിനെതിരായി രണ്ടാം വിമോചന സമരത്തിന്‌ ലീഗ്‌ തയ്യാറാണെന്ന്‌ മുസ്ലീം ലീഗ്‌ സംസ്ഥാന ട്രഷറർ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗും ക്രിസ്ത​‍്യൻ സംഘടനകളുമായി യോജിച്ച്‌ പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീഷണിയാണ്‌ സർക്കാറിന്റെ മുഖമുദ്രയെന്നും മന്ത്രിസഭയ്‌ക്ക്‌ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

മറുപുറം ഃ കുറ്റിപ്പുറത്ത്‌ ഒരു കൈകൂടി നോക്കിയിട്ടു പോരെ ഒരു വിമോചനസമരം. ക്രിസ്ത​‍്യാനികൾ നല്ല കച്ചവടക്കാരാ… കച്ചോടം കഴിഞ്ഞ്‌ കിട്ടിയ ലാഭവുമായി അവർ അവരുടെ പാട്ടിനു പോകും. ഒടുക്കം നമ്മൾ കിടന്ന്‌ തീ തിന്നേണ്ടിവരും. പിന്നെ, ഇനിയൊരിക്കലും നിയമസഭ കാണില്ലെന്ന്‌ അത്ര ഉറപ്പാണേൽ ഒരു വിമോചന സമരത്തിന്‌ ട്രൈ ചെയ്യാം… ഇത്രയും ആത്മവിശ്വാസമില്ലെന്ന്‌ ആരും കരുതിയിട്ടില്ല കെട്ടോ…

Generated from archived content: news1_july9_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English