ഇടയലേഖനം – പിണറായിയുടെ അഭ്യർത്ഥന അതിരൂപത തള്ളി.

സർക്കാരിനെതിരെ പള്ളികളിൽ വായിച്ച ഇടയലേഖനം പിൻവലിക്കണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭ്യർത്ഥന തൃശൂർ അതിരൂപത തള്ളി. സഭാ ചട്ടങ്ങളെക്കുറിച്ചുള്ള അജ്ഞത മൂലമാണ്‌ ഇത്തരമൊരു ആവശ്യം പിണറായി നടത്തിയതെന്നു അത്‌ അവജ്ഞയോടെ തള്ളുകയാണെന്നും അതിരൂപതാ വക്താക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

കൗമാര വിദ്യാഭ്യാസ പദ്ധതിയുടെ പേരിൽ കുത്തഴിഞ്ഞ രീതിയിൽ ലൈംഗികത പഠിപ്പിക്കുന്നതിനെ സഭ എതിർക്കുമെന്നും അതേ സമയം ലൈംഗികവിദ്യാഭ്യാസം ശരിയായ രീതിയിൽ നൽകുന്നതിനെ അംഗീകരിക്കുമെന്നും സഭാവക്താക്കൾ പറഞ്ഞു.

മറുപുറം ഃ

വെറുതെ വടികൊടുത്ത്‌ അടിവാങ്ങുകയല്ലേ പിണറായി ചെയ്തത്‌. കതിന പൊട്ടുമ്പോൾ എന്താ പൊഹ എന്നു ചോദിക്കുന്ന കൂട്ടത്തിലാ നമ്മുടെ അതിരൂപതാ നേതാക്കൾ. നമ്മൾ പാർട്ടിയുടെ ബ്രാഞ്ചുകൾ എത്രയോ ഇടയലേഖനങ്ങൾ വായിക്കുന്നു. എത്ര പേരെ പുറത്താക്കുന്നു. അതുകൊണ്ട്‌ ഈ ലോകം തലകീഴ്‌മറിയുന്നില്ലല്ലോ… അതുപോലൊരു ലേഖനം തന്നെയാണ്‌ പള്ളിക്കാരും പട്ടക്കാരും വായിക്കുന്നത്‌… വെറുതെ കിടക്കുന്ന നായുടെ വായിൽ കോലിട്ടുകുത്തല്ലേ പിണറായീ….

പത്രസമ്മേളനത്തിന്റെ രണ്ടാംഭാഗം കലക്കി. ലൈംഗികവിദ്യാഭ്യാസം ശരിയായ രീതിയിൽ തന്നെ നടക്കണം. അല്ലേൽ അമേരിക്കയിലെ പിതാക്കന്മാർ പണ്ട്‌ കൊച്ചകുഞ്ഞുങ്ങളെ താലോലിച്ചതിന്റെ പേരിൽ കോടിക്കണക്കിന്‌ രൂപയാണ്‌ നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നത്‌. ഇതൊക്കെ മുന്നിൽകണ്ട്‌ നല്ല രീതിയിൽ ലൈംഗിക വിദ്യാഭ്യാസം എല്ലാവർക്കും നൽകുന്നതും നല്ലതാണ്‌. വെറുതെ കിണറിലും കുളത്തിലും ശവങ്ങൾ പൊന്തരുതല്ലോ.

Generated from archived content: news1_july19_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English