കരുണാകരൻ ഡൽഹിയിൽ

കെ.കരുണാകരൻ ഹൈക്കമാന്റിന്റെ ക്ഷണമില്ലാതെ തന്നെ ഡൽഹി സന്ദർശിക്കുന്നു. എ.ഐ.സി.സി അധ്യക്ഷ തന്നെ ക്ഷണിക്കാത്തതിനാൽ കോൺഗ്രസ്‌ പ്രവർത്തകസമിതിയിൽ നിന്നും പുറത്താക്കിയ സംഭവത്തിന്മേൽ ആരോടും അങ്ങോട്ടുപോയി പരാതി പറയേണ്ട എന്ന നിലപാടിലാണ്‌ കരുണാകരൻ. പ്രതിഷേധം ‘ഐ’ ഗ്രൂപ്പ്‌ തത്‌ക്കാലം ഉളളിലൊതുക്കും.

മകൾ പത്‌മജയുമൊത്ത്‌ ഡൽഹിയിലെത്തുന്ന കരുണാകരൻ കേന്ദ്രമന്ത്രി കപിൽ സിബലിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കും. പിന്നീട്‌ പാർലമെന്റിൽ പങ്കെടുത്ത്‌ 23ന്‌ മടങ്ങും.

മറുപുറംഃ- കിട്ടേണ്ടത്‌ കിട്ടിയപ്പോൾ കമ്മത്തിന്‌ മതിയായി എന്ന മട്ടിലാണ്‌ കരുണാകരന്റെ കാര്യം. ഇനിയിപ്പോ നാലുതരം പ്രഥമനും കൂട്ടി സിബിൽ പുത്രന്റെ കല്ല്യാണസദ്യ കെങ്കേമമായി ആസ്വദിക്കാം….ഇനി ചിലപ്പോൾ ജീവിതത്തിലൊരിക്കലും മകൾക്ക്‌ കണികാണാൻ കഴിയാത്ത പാർലമെന്റ്‌ എന്ന ‘സ്ഥാപനം’ ദൂരെനിന്ന്‌ ചൂണ്ടിക്കാണിച്ചു കൊടുക്കാം…ഇതിൽ കൂടുതലെന്ത്‌ ‘ഐ’ ഗ്രൂപ്പ്‌ പ്രവർത്തനം.

Generated from archived content: news1_july19.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English