മലബാർ ദേവസ്വം ബോർഡ്‌ രൂപീകരണം – എസ്‌.എൻ.ഡി.പി.യുടെ സ്വത്ത്‌ തട്ടാൻ ഃ വെളളാപ്പിളളി

മലബാർ ദേവസ്വം ബോർഡ്‌ രൂപീകരിക്കുന്നതിന്‌ പിന്നിൽ എസ്‌.എൻ.ഡി.പി. യോഗത്തിന്റെ സ്വത്ത്‌ കയ്യടക്കാനുളള ചിലരുടെ ആസൂത്രിത നീക്കമാണെന്ന്‌ യോഗം ജനറൽ സെക്രട്ടറി വെളളാപ്പിളളി നടേശൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പിരിച്ചുവിടണമെന്ന എൻ.എസ്‌.എസിന്റെ ആവശ്യം അപഹാസ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അഴിമതിയെക്കുറിച്ചും പൊതുപ്രവർത്തന സത്യസന്ധതയെക്കുറിച്ചും വാതോരാതെ പറയുന്ന എൻ.എസ്‌.എസുകാർ, ഗുരുവായൂർ ദേവസ്വം ബോർഡിൽ നാരായണപ്പണിക്കരുടെ 16 ബന്ധുക്കൾക്ക്‌ ജോലി നൽകിയ കാര്യം മിണ്ടുന്നില്ലെന്നും വെളളാപ്പളളി പരിഹസിച്ചു.

മറുപുറം ഃ ങാ…..കൂടെ കിടന്നവനല്ലേ രാപ്പനി അറിയൂ. ചക്കരയും പീരയും ആയിക്കഴിഞ്ഞവർ, മോരും മുതിരയുമായപ്പോൾ പോരേണ്ട രഹസ്യങ്ങളൊക്കെ കാര്യമായിതന്നെ പുറത്തേക്ക്‌ പോരുന്നുണ്ട്‌. പണിക്കരുടേയും വെളളാപ്പളളിയുടേയും ഈ വാക്‌യുദ്ധം വെറുതെ നോക്കിയിരുന്നാൽ മതി നമ്മുടെ പഴയ ഹാസ്യതാരങ്ങളായ ഭാസിയും ബഹദൂറും വരെ തോറ്റുതൊപ്പിയിടും. ആത്മകഥയും വിശേഷാൽ ജീവചരിത്രവുമൊക്കെ എഴുതി ചരിത്രപുരുഷന്മാരാകാൻ തയ്യാറായി നിൽക്കുന്നവരുടെ വായിൽ നിന്നുവരുന്നതു കേട്ടാൽ നാറ്റമുണ്ടാക്കുന്ന ചാഴികൾ വരെ പറന്നുപോകും. അട്ടയെപ്പിടിച്ച്‌ മെത്തയിൽ കിടത്തിയിട്ട്‌ കാര്യമില്ല. മന്നവും ശ്രീനാരായണഗുരുവും കിടന്ന മെത്ത കണ്ട്‌ പനിച്ചവരെ എന്തുപറയാൻ…..

Generated from archived content: news1_jan03_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English