കരിഓയിൽ പ്രയോഗത്തിനു പിറകെ വനിതാ കൗൺസിലറുടെ വീടും ആക്രമിച്ചു

മാവേലിക്കരഃ സി.പി.എം പ്രവർത്തകർ കരിഓയിൽ ഒഴിച്ച്‌ അവഹേളിച്ച സി.പി.എം വിമത നഗരസഭാംഗത്തിന്റെ വീടിനു നേരെ ആക്രമണം. സി.പി.എം സീറ്റ്‌ നിഷേധിച്ചതിനെ തുടർന്ന്‌ വിമതയായി നിന്ന്‌ മത്സരിച്ചു ജയിച്ച ലീല അഭിലാഷിന്റെ വീടാണ്‌ അർദ്ധരാത്രി ആക്രമികൾ അടിച്ചു തകർത്തത്‌. കുറച്ചുദിവസം മുമ്പ്‌ ഇവരെ കരിഓയിൽ ഒഴിച്ച്‌ അപമാനിച്ച സി.പി.എം പ്രവർത്തകർക്കെതിരെ പോലീസ്‌ കേസെടുത്തിരുന്നു. വോട്ടെണ്ണലിന്റെ തലേദിവസം ലീലയുടെ ഭർത്താവ്‌ അഭിലാഷിനെ ചിലർ വെട്ടി പരിക്കേൽപ്പിച്ചിരുന്നു.

എന്നാൽ വീടാക്രമണക്കേസുമായി സി.പി.എമ്മിന്‌ ബന്ധമില്ലെന്ന്‌ പാർട്ടി നേതൃത്വം പറയുന്നു.

മറുപുറംഃ പ്രിയ സഖാക്കളേ, ഇതാണോ കേരള പഠന കോൺഗ്രസിൽ നിന്നും നിങ്ങൾ പഠിച്ചത്‌? എന്തു പഠനം കഴിഞ്ഞാലും പണ്ടത്തെ ചങ്കരൻ തെങ്ങിൽതന്നെ. പാർട്ടിയെന്നാൽ എരിതീ…. അതിനെ ഉപേക്ഷിച്ചാൽ വറചട്ടി…. ഇതുതന്നെ പാർട്ടി ലൈൻ. ഒരു പെണ്ണാണെന്ന വിചാരമെങ്കിലും വേണമായിരുന്നു….. ഇനി വിനീതാ കോട്ടായിക്ക്‌ ഒടുവിൽ ജയ്‌ വിളിച്ച്‌ സംരക്ഷണം നല്‌കിയപോലെ ലീലയ്‌ക്കും കാവൽ നിൽക്കേണ്ടിവരും സഖാക്കൾ……

Generated from archived content: news1_dec17_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English