ജെ.എസ്.എസ് സംസ്ഥാന വൈസ്പ്രസിഡന്റും മുൻ എം.എൽ.എയുമായ ഉമേഷ് ചള്ളിയിലിന്റെ
ഉടമസ്ഥതയിലുള്ള ബാർ ഹോട്ടൽ അടിച്ചു തകർത്തു. കൊടുങ്ങല്ലൂർ അരാകുളത്തെ പാലസ് ഇൻ പാരഡൈസ്
എന്ന ബാർ ഹോട്ടലാണ് ഇരുപതോളം വരുന്ന അക്രമികൾ അടിച്ചു തകർത്തത്. ഡി.വൈ.എഫ്.ഐക്കാരാണ്
അക്രമം നടത്തിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
മറുപുറം ഃ ഈ ഉമേഷ്
ചള്ളിയിൽ തന്നെയല്ലേ പണ്ട് ശ്രീനാരായണ ഗുരുദേവന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് എം.എൽ.എയായി
പൊല്ലാപ്പൊക്കെ ഉണ്ടാക്കിയത്. മദ്യം കുടിക്കരുത്, ഉണ്ടാക്കരുത്, വിൽക്കരുത് എന്നു പറഞ്ഞ ഗുരുദേവന്റെ
പേരിൽ സത്യ്യപ്രതിജ്ഞയെടുത്ത മഹാന് ബാർ ഹോട്ടലോ? കാര്യത്തോടടുക്കുമ്പോൾ ഗുരുദേവൻ എന്നു
പറയുന്നതൊക്കെ വെറും മിഥ്യാധാരണയാകും അല്ലേ… പിന്നെ ഡി.വൈ.എഫ്.ഐക്കാരെന്നു പറയുന്നവർ ബാർ
അടിച്ചു തകർത്തത് ധാർമ്മികമൂല്യം സംരക്ഷിക്കാനൊന്നുമല്ല കേട്ടോ… കുറച്ചുദിവസം മുമ്പ് അടിച്ചു ഫിറ്റായി
ബാറിൽ നിന്നും കിട്ടിയ തല്ലിന് പകരമായാണ് വിപ്ലവകുഞ്ഞുങ്ങൾ ഇപ്പരിപാടി നടത്തിയത്… ചുള്ളിയും
കൊള്ളാം വിപ്ലവകുഞ്ഞുങ്ങളും കൊള്ളാം…
Generated from archived content: news1_aug30_07.html
Click this button or press Ctrl+G to toggle between Malayalam and English