അച്യുതാനന്ദൻ കേരളത്തെ നയിക്കാൻ പറ്റിയ നേതാവല്ലഃ ആന്റണി

വി.എസ്‌.അച്യുതാനന്ദൻ ഈ കാലഘട്ടത്തിൽ കേരളത്തെ നയിക്കാൻ പറ്റിയ നേതാവല്ലെന്ന്‌ എ.കെ.ആന്റണി. എല്ലാ വികസന പ്രവർത്തനങ്ങളെയും എതിർക്കുന്ന അച്യുതാനന്ദനെയല്ല കേരളത്തിന്‌ മുഖ്യമന്ത്രിയായി വേണ്ടത്‌. ഒരു കർമ്മയോഗിയെപ്പോലെ അതിവേഗത്തിൽ പ്രവർത്തിക്കുന്ന ഉമ്മൻചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുകയാണ്‌ വേണ്ടതെന്നും ആന്റണി പറഞ്ഞു. കേസരി ട്രസ്‌റ്റിന്റെ ‘ജനവിധി’ പരിപാടിയിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു ആന്റണി.

മറുപുറംഃ ഒരു കർമ്മയോഗികളെപ്പോലെ അതിവേഗത്തിൽ ഉമ്മനും കൂടെയുളള തൊമ്മന്മാരും അന്തോണിയെ മുഖ്യമന്ത്രിക്കസേരയിൽ നിന്നും പിടിച്ച്‌ നിലത്തിട്ടത്‌ മറന്നോ ആവോ? ആന്റണി ഏതു കാലഘട്ടത്തിന്റെ മുഖ്യമന്ത്രിയായിട്ടാണാവോ അന്ന്‌ വിലസിയത്‌? ലീഡറെ നമ്പിയാലും ഉമ്മനെ നമ്പരുതെന്ന്‌ ആന്റണി ഇനിയും പഠിച്ചില്ലേ…ങാ സർവ്വസംഗ പരിത്യാഗിയായതിനാൽ എല്ലാം ക്ഷമിക്കാം…. പൊറുക്കാം…

Generated from archived content: news1_apr18_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English