‘അമ്മ’ പിളരുവാൻ സാധ്യത

സിനിമാവ്യവസായം തകർന്നാലും പ്രശ്‌നമില്ലാത്ത ചില മുൻനിര താരങ്ങളാണ്‌ ഇപ്പോഴത്തെ ചലച്ചിത്ര പ്രതിസന്ധിക്ക്‌ കാരണമെന്നും, ഫിലിം ചേംബറിന്റെ വ്യവസ്ഥകളിൽ തെറ്റില്ലെന്നും നടൻ ലാലു അലക്‌സും സുരേഷ്‌കൃഷ്ണയും പറഞ്ഞു. കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ്‌ ഈ പ്രസ്താവന ഉണ്ടായത്‌. അമ്മയിലെ അംഗങ്ങളിൽ ഭൂരിഭാഗം പേരും തങ്ങൾക്കൊപ്പമാണെന്നും, മമ്മൂട്ടി, തിലകൻ, പൃഥിരാജ്‌, ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവർ തങ്ങളുടെ ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അമ്മയിലെ പിളർപ്പല്ല ലക്ഷ്യം എന്നാൽ ഗുണകരമായ മാറ്റം ആവശ്യമാണെന്നും ഇവർ പറഞ്ഞു.

മറുപുറംഃ- അമ്മ പിളർന്ന്‌ ഇനി അമ്മായിഅമ്മയും നാത്തൂനും ആകട്ടെ….ഇതെന്തൊരു പാട്‌…കാശുളളവൻ സിനിമ പിടിക്കട്ടെ…കഴിവുളളവന്റെ സിനിമ വിജയിക്കട്ടെ…ഫീൽഡിന്‌ ആവശ്യമുളള നടന്മാർ അഭിനയിക്കട്ടെ…നാട്ടുകാർക്ക്‌ കാര്യമൊക്കെ മനസ്സിലാകുന്നുണ്ട്‌ അമ്മയ്‌ക്ക്‌ തിന്നിട്ട്‌ എല്ലിൽ കുത്തുന്നതാ….ഏതായാലും ലാലുവിനും പിളേളർക്കും പടം ഒറപ്പ്‌….

Generated from archived content: news1_apr17.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English