ശരത്‌ചന്ദ്ര പ്രസാദിന്‌ ബി.ജെ.പി പിന്തുണ

തിരുവനന്തപുരം വെസ്‌റ്റിലെ കോൺഗ്രസ്‌ റിബൽ സ്ഥാനാർത്ഥി ശരത്‌ചന്ദ്ര പ്രസാദിന്‌ ബി.ജെ.പി പിന്തുണ നല്‌കും. ഇതിനായി ബി.ജെ.പി സ്ഥാനാർത്ഥി വിക്രമൻനായരെ മത്സരരംഗത്തുനിന്നും പിൻവലിച്ചു. പത്രിക പിൻവലിക്കാൻ തനിക്ക്‌ താത്‌പര്യമില്ലായിരുന്നുവെന്നും പാർട്ടി നിർബന്ധിച്ചിട്ടാണ്‌ താൻ പത്രിക പിൻവലിക്കുന്നതെന്നും ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ്‌ കൂടിയായ വിക്രമൻനായർ പറഞ്ഞു.

മറുപുറംഃ ഇതാണ്‌ പാർട്ടി… പാറുക്കുട്ടി പ്രസവിച്ചൂന്ന്‌ പറഞ്ഞാൽ അത്‌ ഞമ്മന്റേണ്‌ന്ന്‌ പറയണ പാർട്ടി. കാലാകാലങ്ങളായി വോട്ടു വ്യഭിചാരം നടത്തുന്നത്‌ പോകട്ടെ, ഗതികിട്ടാതെ ഏതെങ്കിലും ഒരുവൻ വട്ടം കറങ്ങി നില്‌ക്കുന്നത്‌ കണ്ടാൽ അപ്പോ ചാടിവീഴും ഇത്‌ നമ്മന്റെ മോൻ എന്നും പറഞ്ഞ്‌. കൂട്ടത്തിൽ ഉളളവരാണേലോ കേന്ദ്ര നേതാക്കളേലും കഷ്‌ടം. മുകുന്ദൻ മേലോട്ടാണേൽ ശ്രീധരൻപിളള കീഴോട്ട്‌….പത്‌മനാഭനാണേൽ ത്രിശങ്കു സ്വർഗ്ഗത്തിലും. താമര വിരിയിക്കാൻ ഇവർ പാടുപെടും….ഇത്രയും ചേറു നിറഞ്ഞ രാഷ്‌ട്രീയ കാലാവസ്ഥയുണ്ടായിട്ടും താമര വിരിയാത്തത്‌ മുജ്ജന്മ ദോഷമല്ല. കൈയ്യിലിരിപ്പുതന്നെ. ങാ… മത്തൻ കുത്തിയാൽ താമര മുളയ്‌ക്കുമോ?

Generated from archived content: news1_apr08_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English