തൊഗാഡിയയെ നിസ്സാരമായി കണ്ടത്‌ തെറ്റായി ഃ വി.എസ്‌.അച്യുതാനന്ദൻ

പ്രകോപനമായ പ്രസംഗങ്ങൾ നടത്തിയതിന്റെ പേരിൽ ആന്ധ്രയിലും രാജസ്ഥാനിലും അറസ്‌റ്റ്‌ ചെയ്യപ്പെട്ട വി.എച്ച്‌.പി. നേതാവ്‌ പ്രവീൺ തൊഗാഡിയയെ കേരള പോലീസ്‌ എഴുന്നളളിച്ച്‌ നടത്തിയെന്നും തൊഗാഡിയയെ നിസ്സാരമായി മുഖ്യമന്ത്രി എ.കെ.ആന്റണി കണ്ടത്‌ തെറ്റാണെന്നും വി.എസ്‌. അച്യുതാനന്ദൻ പറഞ്ഞു. ഇത്തരത്തിലൊരു മതഭ്രാന്തനെ കേരളത്തിൽ പ്രസംഗിക്കാനനുവദിക്കുകയും സ്ഥലം വിട്ടതിന്‌ ശേഷം അനുവാദമില്ലാതെ മൈക്ക്‌ ഉപയോഗിച്ച പേരിൽ വെറുമൊരു പെറ്റി കേസ്‌ ചാർജ്‌ ചെയ്യുകയും ആണ്‌ ചെയ്തത്‌. അത്‌ ശരിയായ നടപടിയല്ല. വി.എസ്‌. കൂട്ടിച്ചേർത്തു.

മറുപുറംഃ- തൊഗാഡിയ എന്ത്‌ തൊഗാഡിയ. ഇവിടെ കേരളത്തിൽ കരുണാകരൻ, അച്യുതാനന്ദൻ തുടങ്ങിയ സകല കുരുട്ടുബുദ്ധിക്കാരോടും അങ്കം വെട്ടി നിൽക്കുന്നവനല്ലേ ആന്റണിസാർ. അസ്സൽ നസ്രാണിയായ ആന്റണിയെ മേൽപറഞ്ഞവരെല്ലാം നാവുകൊണ്ട്‌ ഹൈന്ദവഭ്രാന്തൻ എന്നു വിളിച്ചില്ലേ. ഇതിൽപരം മതനിരപേക്ഷത എവിടെയുണ്ടാകാൻ. പന്തളം പാച്ചനെ പണിപഠിപ്പിക്കല്ലേ…..

Generated from archived content: new3_july11.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English