രാഹുൽ കോൺഗ്രസ്‌ ടീമിന്റെ ധോണി

ടീം ഇന്ത്യയുടെ ട്വന്റി-20 വിജയത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്ക്‌ ക്യാപ്‌റ്റൻ ധോണിയുടെ പരിവേഷം ചാർത്തി വരുന്ന തിരഞ്ഞെടുപ്പ്‌ കിരീടം ലക്ഷ്യമാക്കി യുവതുർക്കികളുടെ ഒരു ടീമിനെ കോൺഗ്രസ്‌ ഒരുക്കുന്നു. രാഹുലിനെ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയാക്കിയത്‌ ധോണിയുടെ ക്യാപ്‌റ്റൻസിയോടാണ്‌ കോൺഗ്രസ്‌ കേന്ദ്രങ്ങൾ ഉപമിക്കുന്നത്‌. ധോണിയും സംഘവും ലോകകപ്പ്‌ നേടിയതുപോലെ രാഹുലും യുവസംഘവും തിരഞ്ഞെടുപ്പുകൾ വിജയിപ്പിക്കുമെന്നാണ്‌ കോൺഗ്രസിന്റെ പ്രതീക്ഷ.

മറുപുറംഃ

അതു താനല്ലല്ലോ ഇത്‌ എന്നൊക്കെ തോന്നുന്നത്‌ നല്ലതു തന്നെ. പക്ഷെ ഇതിത്തിരി കടുത്തുപോയില്ലേ…! ദിവസേന ആറുലിറ്റർ എരുമപ്പാല്‌ കുടിച്ച്‌ കസർത്തു നടത്തിയാണ്‌ ധോണി ഈ നിലയിലെത്തിയത്‌. ആ അധ്വാനത്തിന്റെ കണക്കെടുത്ത്‌ രാഹുലിന്റെ മുന്നിൽവച്ചാൽ ധോണിയെപ്പോലെ മുടിയല്ല താടിയായിരിക്കും രാഹുലിന്‌ നീട്ടി വളർത്തേണ്ടിവരിക. പണ്ട്‌ കാരണവന്മാർ ആനപ്പുറത്തു കയറിയതിന്റെ തഴമ്പിന്റെ ബലത്തിൽ രാഹുലിനെപ്പറ്റി ഇതല്ല ഇതിനപ്പുറവും ആളുകൾ പറയും. അത്‌ കടലാസുപുലികളായ ക്രിക്കറ്റ്‌ കളിക്കാരെപ്പോലെയാണ്‌. ആറുലിറ്റർ പാലടിച്ച്‌ കസർത്തുകാട്ടി വിജയിച്ച ധോണിയും ഒരു പഞ്ചാരപയ്യനും തമ്മിൽ നിലവിൽ കുറച്ചു വ്യത്യാസമുണ്ട്‌. പയ്യൻ കളിക്കളത്തിൽ ഇറങ്ങട്ടെ.. പയ്യന്റെ കളിയൊന്ന്‌ കാണട്ടെ… അപ്പോൾ അറിയാം ആള്‌ ധോണിയാണോ… അതോ താഴെക്കിറങ്ങാനുള്ള കോണിയാണോ എന്ന്‌.

Generated from archived content: new2_sept26_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English