വോട്ടു ചോർച്ചഃ ബി.ജെ.പി കേന്ദ്രനേതൃത്വം തെളിവെടുക്കും

തിരുവനന്തപുരം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ നിന്നും വോട്ടു ചോർച്ച എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച്‌ പാർട്ടിയുടെ കേന്ദ്രനേതൃത്വം തെളിവെടുപ്പ്‌ നടത്തും. കേരളത്തിന്റെ ചുമതലയുളള ദേശീയ സെക്രട്ടറി എൻ.ഗണേശും മറ്റൊരു കേന്ദ്ര നേതാവുമായിരിക്കും തെളിവെടുപ്പിന്‌ എത്തുക. തെളിവെടുപ്പ്‌ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര നേതൃത്വം അനന്തരനടപടികൾ സ്വീകരിക്കും.

മറുപുറംഃ തെളിവെടുപ്പ്‌ റിപ്പോർട്ട്‌ ആവശ്യത്തിന്‌ ഉപ്പും മുളകും ചേർത്ത്‌ മസാലയിട്ടിളക്കി നല്ലപോലെ വേവിച്ച്‌ സംസ്ഥാനത്തെ നാലുദിക്കിലേക്കും തിരിഞ്ഞുനിൽക്കുന്ന നേതാക്കൻമാർക്ക്‌ ഓരോ ഉരുള വീതം നല്‌കും…എന്നിട്ടും രക്ഷയില്ലെങ്കിൽ പാർട്ടിയുടെ ശവസംസ്‌കാരം നടത്തി ചിതാഭസ്‌മം ഏഴുകടലും കടത്തി ഭൂമിപാതാളത്തിലേക്ക്‌ ഒഴുക്കും…

നല്ലകാലത്ത്‌ കിട്ടേണ്ട വോട്ടെല്ലാം കാശുവാങ്ങി മറിച്ചു കൊടുത്തപ്പോൾ ആലോചിക്കണമായിരുന്നു ഇതല്ല, ഇതിനപ്പുറവും വരുമെന്ന്‌. ദൈവമേ, ഒരു സീറ്റുപോലും കേരളത്തിൽ കിട്ടിയിട്ടില്ല എന്നിട്ടിങ്ങനെ. പേരിന്‌ ഒന്നോ രണ്ടോ കിട്ടിയിരുന്നെങ്കിൽ തമ്മിൽ തല്ലിന്റെ ഒരു ഗംഭീരൻ ‘കർസേവ’ ജനത്തിനു കാണാമായിരുന്നു.

Generated from archived content: new2_nov26_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English