അബോധാവസ്ഥയിൽ കൂദാശ നൽകിയത്‌ തെറ്റ്‌ ഃ ജോസഫ്‌ പുലിക്കുന്നേൽ

അബോധാവസ്ഥയിൽ കിടന്ന മത്തായി ചാക്കോയ്‌ക്ക്‌ രോഗീലേപന കൂദാശ നൽകിയത്‌ സഭാനിയമ പ്രകാരം തെറ്റാണെന്ന്‌ ജോസഫ്‌ പുലിക്കുന്നേൽ അഭിപ്രായപ്പെട്ടു. കത്തോലിക്ക വിശ്വാസമനുസരിച്ച്‌ ഒരു കൂദാശയും അത്‌ സ്വീകരിക്കുന്ന ആളോ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളോ അറിയാതെ നൽകാൻ പാടില്ല. രോഗീലേപനം പത്ത്‌ മിനിട്ട്‌ നീണ്ടനിൽക്കുന്ന ചടങ്ങാണെന്നും സഭാനിയമപ്രകാരം ഇതിന്‌ ചെറിയ കുരിശും രണ്ടു തിരികളും ഊറാറയും സൈത്തും ഒരു സഹായിയും വേണമെന്നും പുലിക്കുന്നേൽ പറഞ്ഞു.

മറുപുറം ഃ

ഇതൊന്നും പറഞ്ഞാൽ പൊന്നുതിരുമേനിമാരുടെ തലയിൽ കയറില്ല പുലിക്കുന്നേലേ… മത്തായി ചാക്കോയ്‌ക്ക്‌ രോഗീലേപനം നൽകിയാലും ഇല്ലേലും അഭിവന്ദ്യ തിരുമേനിമാർക്ക്‌ എന്തോന്ന്‌ കാര്യം. ഒരു കുഞ്ഞാട്‌ വഴിതെറ്റിയാൽ അതിന്റെ പിറകെ പായുന്ന ആട്ടിടയന്മാരലല്ലോ ഇവരൊക്കെ സംഭവത്തിന്റെ പിന്നിൽ ‘ജോർജുകുട്ടി’ തന്നെ. വിശ്വാസത്തിന്റെ അടിക്കല്ല്‌ ഇളകുന്നതിലുപരി സഭയുടെ സാമ്പത്തികകല്ല്‌ ഇളകാത്ത നടപടയല്ലേ സ്വാശ്രയ പ്രശ്നത്തിൽ സർക്കാർ എടുത്തത്‌. വടക്കേ ഇന്ത്യയിലോ അല്ലെങ്കിൽ കേരളത്തിൽ തന്നെയോ പാതിരിമാരെ ചുട്ടുകൊല്ലുകയോ കന്യാസ്ര്തിമാരെ കിണറ്റിലിട്ടു കൊല്ലുകയോ ചെയ്താൽപോലും മൂടനക്കാത്ത ഇവർ ഇപ്പോഴിങ്ങനെ ചാടുന്നത്‌ എന്തിനാണെന്ന്‌ തലകുത്തി ആലോചിച്ച്‌ കണ്ടുപിടിക്കേണ്ട കാര്യമില്ല… കാള വാലുപൊക്കുമ്പോഴെ അറിയാം…

Generated from archived content: new1_oct16_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English