സർക്കാർ ഉദ്യോഗസ്ഥരെ നിലയ്‌ക്ക്‌ നിറുത്തണം ഃ കെ.മുരളീധരൻ

സർക്കാരിന്റെ പല നല്ല തീരുമാനങ്ങളും അട്ടിമറിക്കുന്ന ഉദ്യോഗസ്ഥരെ നിലയക്ക്‌ നിറുത്താൻ ഭരണകർത്താക്കൾക്ക്‌ കഴിയണമെന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ കെ.മുരളീധരൻ. ഇത്തരം ഭരണകർത്താക്കൾക്ക്‌ ജനസേവനത്തിനായി പ്രവർത്തിക്കാൻ കഴില്ല. ഭരണരംഗം നിറയെ ഉദ്യോഗസ്ഥ മേധാവിത്വമാണ്‌. ജനപ്രതിനിധികളെപ്പോഴും ഉദ്യോഗസ്ഥർ രണ്ടാം തരക്കാരായാണ്‌ കാണുന്നത്‌.

ചരൽക്കുന്നിൽ കേരള കോൺഗ്രസ്സ്‌ ജേക്കബ്‌ ഗ്രൂപ്പ്‌ സംഘടിപ്പിച്ച സംസ്ഥാന നേതൃത്വ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

മറുപുറംഃ നിലയ്‌ക്ക്‌ നിറുത്താൻ പറ്റാതിരിക്കുക ദാരിദ്ര്യം പോലെ ഒരു ആഗോളപ്രശ്‌നമാണ്‌ മുരളീധരാ, ഇത്‌ തൂണിലും തുരുമ്പിലും മുരളീധരന്റെ വീട്ടിലും കാണാം. ഇങ്ങിനെ നിലയ്‌ക്ക്‌ നിറുത്താത്തതിന്റെ കുഴപ്പം കാരണമല്ലേ വൈദ്യുതിബോർഡിലൂടെ തൊഴിലാളിയൂണിയൻ ഹിതപരിശോധനയിൽ കോൺഗ്രസ്സ്‌ യൂണിയന്റെ പൊടിപോലും കാണാത്തത്‌. പണി തന്നത്‌ വേറെ ആരുമല്ലല്ലോ?…. സ്വന്തം പെങ്ങളുകൊച്ച്‌ തന്നെയല്ലയോ?… പെങ്ങളെ നിലയ്‌ക്ക്‌ നിറുത്താൻ കഴിയാത്തവൻ അടുത്ത വീട്ടിലെ അമ്മായിയെ തല്ലുന്നതെന്തിന്‌“

കാര്യം ശരി അൽപ്പസ്വൽപ്പം തരികിടയാണെങ്കിലും ചാഞ്ഞു കിടക്കുന്ന മരമെന്ന്‌ കരുതി ഉദ്യോഗസ്ഥരുടെ നേരെയുളള കുതിരകയറ്റം ഇത്രയും വേണ്ടായിരുന്നു. നമ്മുടെ രണ്ടു കാലിലും മന്താണേ….

Generated from archived content: aug30_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English