ഗ്രനേഡ്‌ ഉപയോഗിക്കുന്നതിനോട്‌ എതിർപ്പ്‌ ഃ മുരളീധരൻ

അവകാശസമരങ്ങൾക്കെതിരെ ഗ്രനേഡ്‌ പോലുളള ആയുധങ്ങൾ ഉപയോഗിക്കുന്നതിനോട്‌ യോജിപ്പില്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ.മുരളീധരൻ അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥി സമരത്തിനെതിരെ പോലീസ്‌ ഗ്രനേഡ്‌ പ്രയോഗിച്ച പശ്ചാത്തലത്തിലാണ്‌ മുരളീധരൻ ഇങ്ങനെ അഭിപ്രായം പ്രകടിപ്പിച്ചത്‌.

വിദ്യാർത്ഥി പ്രക്ഷോഭകരുടെ ആവശ്യങ്ങളോട്‌ യോജിപ്പാണെങ്കിലും അവരുടെ രീതിയോട്‌ വിയോജിപ്പുണ്ട്‌. അതുപോലെ സമരത്തെ നേരിട്ട രീതിയോടും. പരസ്യവിമർശനത്തിന്‌ തുനിയാതെ ഇക്കാര്യം പാർട്ടിയോഗങ്ങളിൽ ഉന്നയിക്കും.

മറുപുറംഃ – ആന്റണിയുടെ ‘ഒതുക്കൽ’ ഗ്രനേഡേറ്റ്‌ പരിക്കുപറ്റിയ ഒരുവന്‌ മാത്രമെ വിദ്യാർത്ഥികളുടെ വിഷമം മനസ്സിലാകൂ… പിന്നെ വെടിവെയ്‌ക്കുമ്പോൾ ഒരു ഉണ്ട എപ്പോഴും ആന്റണിക്ക്‌ മാറ്റിവെയ്‌ക്കുന്ന പതിവ്‌ തെറ്റിക്കുകയും ചെയ്തിട്ടില്ല. ഇനിയെന്തിന്‌ പാർട്ടിയോഗത്തിൽ വിശദീകരിക്കണം? കഥയെല്ലാം നാട്ടുകാരോട്‌ വിസ്തരിച്ചിട്ട്‌ എന്ത്‌ പാർട്ടി…. എന്തു യോഗം…. അപ്പന്റെ മഹൻ തന്നെ….

Generated from archived content: aug11_news2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English