മാറാട്‌ തിരിച്ചെത്തിയവർ വീണ്ടും മടങ്ങിപ്പോയി.

ഇന്നലെ മാറാടിലേയ്‌ക്ക്‌ തിരിച്ചെത്തിയ ഒരു കുടുംബം പ്രതിഷേധം ഭയന്ന്‌ തിരിച്ചുപോയി. മാറാട്‌ ചുളള്യാൻവളപ്പിലാണ്‌ ഒരു മുസ്ലീം കുടുംബം തിരിച്ചെത്തിയത്‌. കുടിവെളളംവരെ കിട്ടാനില്ലാത്ത അവസ്ഥയിൽ ഈ കുടുംബം തിരിച്ചുപോകാൻ നിർബന്ധിതമാകുകയായിരുന്നു. കളക്കാട്ട്‌ വീട്ടിൽ ഉമ്മറും കുടുംബവുമാണ്‌ സ്വന്തം വീട്ടിലേക്ക്‌ വന്നത്‌. പൊതുവെ സംഘർഷം അലട്ടാത്ത ഭാഗമാണെങ്കിലും പ്രതിക്ഷേധക്കാരുടെ സാന്നിധ്യം ഇവരെ മടങ്ങിപ്പോകാൻ പ്രേരിപ്പിച്ചു. കുടിവെളളത്തിന്‌ അയൽവീട്ടുകാരെ ആശ്രയിക്കാൻപോലും കഴിയില്ലെന്ന്‌ ഇവർ പറയുന്നു.

മറുപുറംഃ- കലാപത്തിന്‌ മുമ്പുവരെ ഇവിടെ അരയസമാജവും മുസ്ലീം സമുദായവും ഒരുമിച്ച്‌ ചിട്ടിസ്ഥാപനം വരെ നടത്തിയിരുന്നു. അവിടെ നിന്നാണ്‌ കുടിവെളളം വരെ തരില്ലെന്ന അവസ്ഥയിൽ എത്തിയത്‌. ഈ ശത്രുതയിൽ ലാഭം കിട്ടിയവർ ചിരിക്കുന്നുണ്ടാകാം. നന്മയും സ്നേഹവും വറ്റി ഇവിടുത്തെ ജനങ്ങൾ വെറും വിദ്വേഷത്തിന്റെ യന്ത്രങ്ങളായി മാറുന്നു. ഇവർക്ക്‌ നഷ്‌ടപ്പെട്ടത്‌ തിരിച്ചുകൊടുക്കാൻ ഇവരിലേക്ക്‌ വിഷം കയറ്റിയവർക്ക്‌ ഒരിക്കലും കഴിയില്ല. ഏതു മതവും വിശ്വാസവും പറയുന്നതുപോലെ പരസ്പരം സ്നേഹിക്കുക എന്ന്‌ സ്വയം തിരിച്ചറിയുകയേ നിവൃത്തിയുളളൂ… കാരണം ഈ ദുരിതകാലം വിഷം വില്‌ക്കുന്നവരുടേതാണ്‌.

Generated from archived content: aug11_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English