പ്രതിക്രിയകളുമായി സി.പി.എം.

സംഘടനാരംഗത്തെ പോരായ്‌മകൾ തിരുത്തി ദ്രുതഗതിയിൽ മുന്നോട്ടുപോകാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയുടെ പോരായ്‌മകൾ സ്വയം വിമർശനപരമായി പരിശോധിച്ച്‌ സംസ്ഥാനകമ്മറ്റിയുടെ അംഗീകാരത്തോടെ പ്രതിക്രിയകൾക്ക്‌ തുടക്കമിടാൻ തീരുമാനിച്ചു.

പൊതുരാഷ്‌ട്രീയ സ്ഥിതിഗതികൾ, ആന്റണി സർക്കാരിന്റെ പോരായ്‌മകൾ തുടങ്ങിയ പ്രശ്‌നങ്ങൾക്കൊപ്പം പാർട്ടിയുടെ വേരോട്ടം കൂട്ടാൻ വേണ്ട നടപടികളും യോഗം ചർച്ച ചെയ്‌തു.

മറുപുറംഃ- കൂടാതെ പി.ജി.ഗോവിന്ദപിളളയുടെ ദേഹത്ത്‌ കയറിയ ബാധയെ ഒഴിപ്പിക്കാൻ ഭദ്രകാളിപൂജ, വി.ബി.ചെറിയാൻ തുടങ്ങിയ ദുഷ്‌കർമ്മികൾക്കെതിരെ ക്ഷുദ്രപ്രയോഗം; പ്ലാച്ചിമട കൊക്കോകോള ക്ഷേത്രത്തിലെ നടതുറപ്പ്‌ മഹോത്സവത്തോടനുബന്ധിച്ച്‌ നൂറ്റൊന്ന്‌ വെടിവഴിപാട്‌ പിന്നെ കുട്ടിച്ചാത്തൻ സേവയുമായി നാടായ നാടുമുഴുവൻ ഓടിനടന്ന്‌ വാഗമൺ, കഞ്ചാവ്‌, വനം കയ്യേറ്റം, പ്ലാച്ചിമട തുടങ്ങിയ മന്ത്രങ്ങളുമായി ഓടിനടക്കുന്ന വി.എസ്സിനെ തളയ്‌ക്കാൻ പ്രത്യേക പൂജ എന്നിവയാണെത്രെ പ്രതിക്രിയകൾ…

Generated from archived content: 5aug_news2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English