നേരിന്‍റെപുതിയ വിപ്ലവം

puthiyaനേരിന്‍റെ വിപ്ലവംഇന്നിന്‍റെ
സിരകളില്‍കെട്ടുപോയി….

ജാതിമതവീര്യധൂമത്തില്‍
യുവചിന്തകള്‍ അലിഞ്ഞുപോയി..

രാഷ്ട്രിയംഅതുവിറ്റ് അധികാരമുണ്ട്‌
അധികാരമറവില്‍ അനീതിപെറ്റുപെരുകീ..

അധികാരമുഷ്ടിക്ക് മുന്നില്‍ യുവത്വം
പിടയുമ്പോള്‍ ഇന്നലയില്‍നയിച്ച
പ്രത്യാശ ശാസ്ത്രങ്ങള്‍ നിസംഗത
പൂണ്ടു….?

ഇന്നിവിടെ ഭരണകൂട ഭീകരതക്ക്‌
മുന്നില്‍ യുവത്വത്തിന്‍ വീര്യം
ചോര്‍ന്നുപോകുന്നു….

ഇങ്ക്വിലാബിന്‍ ശബ്ദംനിലച്ചുപോയി
ആസാദിയെന്നവാക്ക് നിഷേധമായി…

ആസാദിയുടെ ചെങ്കൊടി നിറംമങ്ങിപ്പോയി
സ്വതന്ത്രിയ മുഖമുദ്ര മൂവര്‍ണ്ണകോടി
അര്‍ത്ഥമില്ലാതെ കവലകളിള്‍ നരവീണ്പോയി

യുവത്വം നാടിനെ മറന്നുപോയി
അവരേ നയിച്ചവര്‍ അധികാര
ശീതളത്തില്‍ മയങ്ങിപ്പോയി

ഉണരുക യുത്വമേ അധികാരകെടുതിയില്‍
നിന്നുനീ…..ഉയരട്ടെ നിന്‍റെ മുഷ്ട്ടി സ്വജനതക്ക്
എതിരായി…..പാറട്ടെ വാനില്‍ നിന്‍കരത്തില്‍
സ്വാതന്ത്ര്യകൊടിക്കൂറകള്‍…ഉയരട്ടെ
നിന്‍റെ ഖണ്ഡത്തില്‍ എട്ടുനാട്പോട്ടെ
ഇങ്കുലാബിന്‍ ശബ്ദങ്ങള്‍….

തലമുറമുറകള്‍ കൈമാറിവന്ന
രക്തസാക്ഷികള്‍ കൊളുത്തിയ
നിന്‍റെ ആവകാശചിരാതിന്‍ വെളിച്ചം
കെടാതെകാക്കുവാന്‍… യുവത്വമേ
സ്വാതന്ത്ര്യ കാവലാളവു…
നമുക്കിവിടുന്നു ഇനി മുല്ലപ്പൂവും
തഹരീറും പിറക്കട്ടെ…..

ഇനിപിറക്കണംപുതുയവിപ്ലവം………
നാളയുടെ സ്വാതന്ത്ര്യത്തിനായി…!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English