കൗതുകമായി ‘നാട്ടു ഗ്യാലറി’ ചിത്ര പ്രദർശനം

 

കലാ സാംസ്ക്കാരിക കേന്ദ്രമായ ഡയറ്റ് കലാസ്ഥലിയിൽ ഡോ. ലാൽ രഞ്ജിത്തിന്റെ ‘നാട്ടു ഗ്യാലറി’ ചിത്ര പ്രദർശനം ആരംഭിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ സോമരാജൻ മാസ്റ്റർ പ്രദർശനം ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഡയറ്റ് ലക്ച്ചർ നിഷ സ്വാഗതം പറഞ്ഞു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രപ്രദർശനങ്ങൾക്ക് വടകര ഡയറ്റിലെ കലാസ്ഥലിയിൽ വേദിയൊരുക്കുന്നതിന്‍റെ ഭാഗമായാണ് നാട്ടു ഗ്യാലറി ഡയറ്റിൽ പ്രദർശിപ്പിക്കുന്നത്. ഫെബ്രുവരി 16 വരെ നാലു ദിവസം ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതൽ കലാസ്ഥലിയിൽ ചിത്രപ്രദർശനം ഉണ്ടായിരിക്കുന്നതാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English