പച്ചക്കറികള്‍(തുടര്‍ച്ച)

low-carb-vegetable-recipes

പാവലിലെ മുരടിപ്പ് മാറ്റാന്‍ 20 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ചെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തിളക്കുക. ഈ ലായനി അരിച്ചെടുത്തതിനു ശേഷം ഒരു ലിറ്ററിന് നാല് മി. ലി എന്ന തോതില്‍ മാലത്തിയോണ്‍ ചേര്‍ത്തു പടവലിന്റെ ഇലകളുടെ അടിവശത്ത് ചെറുകണികകളായി പതിക്കത്തക്ക രീതിയില്‍ തളിക്കുക.

മീന്‍ കെണി 18 x 13 സെ.മി വലിപ്പമുള്ളതും നല്ല കട്ടിയുള്ളതുമായ പോളിത്തീന്‍ കവറിലാണ് കെണി തയ്യാറേക്കേണ്ടത്. കവറിന്റെ അടിഭാഗത്തായി നാല് സെ.മി പൊക്കത്തില്‍ കായീച്ചക്കു കടക്കാവുന്ന വലിപ്പമുള്ള അഞ്ചാറ് ദ്വാരങ്ങള്‍ ഇടുക. ഒരു കെണിക്ക് അഞ്ചു ഗ്രാം എന്ന തോതില്‍ പൊരിച്ച മീന്‍ ചെറുതായി നനച്ച് കവറിനുള്ളില്‍ ഒരരു ചേര്‍ത്ത് വയ്ക്കുക. നുവാന്‍ എന്ന കീടനാശിനിയില്‍ പഞ്ഞിക്കഷണം മുക്കി കവറിനുള്ളില്‍ത്തന്നെ മറ്റേ അരികില്‍ വയ്ക്കുക. കവറിന്റെ മുകള്‍ ഭാഗം നൂലുകൊണ്ടു കൂട്ടിക്കെട്ടി പന്തലില്‍ തൂക്കുക. മീന്‍ മണത്താല്‍ ആകര്‍ഷിക്കപ്പെടുന്ന കായീച്ചകള്‍ ബാഷ്പീകരിക്കപ്പെടുന്ന നുവാന്‍ മൂലം ചത്തൊടുങ്ങുന്നു.

പച്ചക്കറിയിലെ കീടകളെ ഒടുക്കാന്‍ ഞണ്ട് കീടനാശിനി വളരെ ഫലപ്രദമാണ്. അഞ്ച് വയല്‍ ഞണ്ടുകളെ കൊന്ന് ചതച്ച് മൂന്നു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് അടച്ച് ഒരാഴ്ച സൂക്ഷിക്കുക. ഈ വെള്ളം അരിച്ചെടുക്കുക അര കിലോഗ്രാം പുകയില 100 ഗ്രാം ബാര്‍സോപ്പ് ഇവ അഞ്ചുലിറ്റര്‍ വെള്ളത്തില്‍ നന്നായി തിളപ്പിക്കുക. ഈ ലായനി അരിച്ചെടുത്ത് ഞണ്ട് ലായനിയുമായി ചേര്‍ത്തു നേര്‍പ്പിച്ച് ആവശ്യമുള്ള പച്ചക്കറികള്‍ക്ക് തളിക്കുക . 200 മി. ലി വേപ്പണ്ണ കൂടെ ചേര്‍ത്താല്‍ വീര്യം ഇനിയും വര്‍ദ്ധീക്കും.

കേരളത്തിലെ ശീതോഷ്ണാവസ്ഥയില്‍ ഓരോ കാലങ്ങളും തമ്മില്‍ വലിയ അന്തരം ഇല്ലാത്തതിനാല്‍ എല്ലാ പച്ചക്കറികളും എല്ലാ കാലങ്ങളിലും ഇവിടെ കൃഷി ചെയ്യാം.

പുതിയ മണ്‍കലം വാങ്ങി അതില്‍ ഗോമൂത്രം നന്നായി പുരട്ടുക. കലം ഒരു ദിവസം തണലിലും പിറ്റേന്ന് വെയിലിലും വച്ച് ഉണങ്ങുക. ഈ കലത്തില്‍ പയറു വര്‍ഗ്ഗത്തില്‍ പെട്ട ഏതു വിത്ത് 60 ദിവസം ഇട്ടുവയ്ക്കാം കേടു വരികയില്ല.

മുതിര വിത്ത് ആവണക്കെണ്ണ പുരട്ടി ഉണക്കി മണ്‍ പാത്രത്തില്‍ വയ്ക്കുക പാത്രത്തിന്റെ വായ് അടപ്പു കൊണ്ട് മൂടി ചാണകം മെഴുകുക. രണ്ടു വര്‍ഷത്തോളം കേടാവുകയില്ല.

പച്ചക്കറികളുടെ ചീഞ്ഞ കായകള്‍ എരിതീയിലിട്ട് കത്തിച്ച് കളയുക. അവയിലുണ്ടായേക്കാവുന്ന പുഴുക്കളും നശിക്കുന്നു.

പച്ചക്കറികള്‍ നടാനുദ്ദേശിക്കുന്ന സ്ഥലം കരിയില ഇട്ട് ചുടുന്ന പക്ഷം ചെടികളെ ബാധിക്കുന്ന വാട്ട രോഗത്തിന്റെ അണുക്കള്‍ നശിച്ചു കൊള്ളും.

പച്ചക്കറികള്‍ ഉപ്പ് ലായനി ഉപയോഗിച്ച് ഉപചാരം ചെയ്താല്‍ ഉണക്കി സൂക്ഷിക്കാവുന്നതാണ്.

വെള്ളരി വര്‍ഗ്ഗ പച്ചക്കറികള്‍‍ വേനല്‍ക്കാലത്ത് കൃഷി ചെയ്യാന്‍ ഏറ്റവും നല്ലതാണ്.

തക്കാളിക്ക് താരതമ്യേന വിഷവീര്യം കുറഞ്ഞ കീടനാശിനികളേ ഉപയോഗിക്കാവൂ.

പടവലം തൈകളുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ എത്രല്‍ 200 പി. പി എം സാന്ദ്രതയില്‍ തളിച്ചാല്‍ കൂടുതല്‍ പെണ്‍പൂക്കള്‍‍ ഉണ്ടാകുന്നതാണ്.

പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ പോഷണം കൂടുതല്‍ ഉള്ളത് ഇലക്കറികളില്‍ ആണ്.

പീച്ചിലിന് പന്തല്‍ വേണ്ട. മരങ്ങളിലും വേലിയിലും എല്ലാം പീച്ചില്‍ പടര്‍ത്തി വിടാം.

പയറിന്റെ മൊസൈക്ക് രോഗം പടരുന്നത് വിത്തു വഴിയാണ്.

കുക്കരി ഇനം വെള്ളരിക്ക പിഞ്ചു പരുവത്തില്‍ പച്ചയ്ക്കു തിന്നാനുള്ളതാണ്. അവ പൂര്‍ണ്ണ വളര്‍ച്ചയെത്തിയാല്‍ കായ്കള്‍ക്കു അല്‍പ്പം കൈപ്പുരസം ഉണ്ടാകാം.

എല്ലാ പച്ചക്കറി വിത്തും പച്ച വെള്ളത്തില്‍ 12 മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം മാത്രം വിതയ്ക്കുക കിളിര്‍പ്പ് ശതമാനം കൂടും.

പച്ചക്കറിച്ചെടികളുടെ വിത്തിന്റെ ഭാരത്തിനു സമം മണ്ണു മാത്രം ഇട്ടു കൂടുക.

സോയാബീന്‍സ് ആണ് ഏറ്റവും കൂടുതല്‍ പോഷകമൂല്യമുള്ള പച്ചക്കറി.

ഡിസ്ക്കോ സംഗീതത്തിന്റെ പ്രകമ്പനം കൊണ്ട് തക്കാളിച്ചെടികളില്‍ സ്വയം പരാഗണം നടക്കാറുണ്ട്.

വിത്ത് ചേനയ്ക്ക് മൂന്നു മാസത്തോളം സുഷുപ്താവസ്ഥയുണ്ട്. വിത്തു ചേന 40 ഡിഗ്രി സെത്ഷ്യസ് ചൂടില്‍ 45 ദിവസം വച്ചിരുന്നാല്‍ സുഷുപ്താവസ്ഥ 25- 30 ദിവസമായി കുറയും.

കൂണിലെ ജലാംശം 3% ആക്കി ഉണക്കിയെടുത്ത് സൂക്ഷിച്ചാല്‍ ആറുമാസം വരെ കേടുകൂടാതിരിക്കും. പച്ചമുളക് ചെടികള്‍ക്ക് ആറുമാസം പ്രായമായാല്‍ ശിഖരങ്ങള്‍ മുറിക്കുക. തുടര്‍ന്ന് ക്രമമായി വെള്ളവും വളവും നല്‍കുക. വീണ്ടും ഒരു വര്‍ഷക്കാലം കായ്ഫലം ഉണ്ടാകും.

Generated from archived content: karshika41.html Author: chandi_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English