ബെട്ടകുറുമ്പരുടെ കുമ്മിപാട്ടുകൾ

1. താം കാട്‌ മുറ്റെനെലക്ക കേറി കേറി രാമെ (ചാമ)

ബത്ത്‌ കാട്‌ മുറ്റെനെലക്ക കേറി കേറി രാമെ (നെല്ല്‌)

തെയ്‌ൻ കാട്‌ മുറ്റെനെലക്ക കേറി കേറി രാമെ (റാകി)

നവൊസുകാട്‌ മുറ്റെനെലക്ക കേറി കേറി രാമെ (നവണി)

ചോളെ കാട്‌ മുറ്റെനെലക്ക കേറി കേറി രാമെ (ചോളം)

ഗോതുമ്പ്‌ കാട്‌ മുറ്റെനെലക്ക കേറി കേറി രാമെ (ഗോതമ്പ്‌)

(ഈ ധാന്യങ്ങളൊക്കെ പാടത്തുനിന്ന്‌ കൊണ്ടുവന്ന്‌ തറയിലിട്ട്‌ ചവിട്ടിചേറി എടുക്കണം എന്ന പാട്ട്‌)

2. ചക്ക്‌രി തോട്ട്‌ൽ അദ്‌ദങ്ങ ഗലാട്ടി ലാലേ (മധുരക്കിഴങ്ങ്‌)

ക്യാമ്പ്‌ തോട്ട്‌ൽ അദ്‌ദങ്ങ ഗലാട്ടി ലാലേ (ചേമ്പ്‌)

പൂളി തോട്ട്‌ൽ അദ്‌ദങ്ങ ഗലാട്ടി ലാലേ (കപ്പ)

ദ്യെർകാങ്ക്‌ തോട്ട്‌ൽ അദ്‌ദങ്ങ ഗലാട്ടി ലാലേ (ഉരുളക്കിഴങ്ങ്‌)

ചാൺകാങ്ക്‌ തോട്ട്‌ൽ അദ്‌ദങ്ങ ഗലാട്ടി ലാലേ (ചേന)

നൻകാങ്ക്‌ തോട്ട്‌ൽ അദ്‌ദങ്ങ ഗലാട്ടി ലാലേ (കാച്ചിൽ)

(“കിഴങ്ങുതോട്ടത്തിൽ – മറ്റാരുടേയോ – കയറികൊത്തുമ്പോൾ വഴക്കായി”… എന്ന്‌. നട്ടുവളർത്തുന്ന കിഴങ്ങുവർഗ്ഗങ്ങളെപ്പറ്റിയുളള പാട്ട്‌)

3. കാങ്ക്‌ മുളപ്പ്‌ന്‌ പുന്റേ നലേ നീലമുളേയ്‌ന്റേ

കാങ്ക്‌ മുളപ്പ്‌ന്‌ പുന്റേ നലേ എർത്ത മുളേയ്‌​‍േന്റെ

കാങ്ക്‌ മുളപ്പ്‌ന്‌ പുന്റേ നലേ നൂറ മുളേയ്‌ന്റേ

കാങ്ക്‌ മുളപ്പ്‌ന്‌ പുന്റേ നലേ തല്‌പി മുളേയ്‌ന്റേ

കാങ്ക്‌ മുളപ്പ്‌ന്‌ പുന്റേ നലേ കുറ്റ്‌ട മുളേയ്‌ന്റേ

കാങ്ക്‌ മുളപ്പ്‌ന്‌ പുന്റേ നലേ നാറ മുളേയ്‌ന്റേ

(കാട്ടിൽ നിന്നും കിഴങ്ങുപറിക്കുമ്പോൾ ഇത്‌ ഇന്ന കിഴങ്ങാണെന്ന്‌ പറഞ്ഞുകൊടുക്കുന്ന പാട്ട്‌)

4. കാങ്കെയ്‌കറി തിന്റേ സെലിനീര്‌ കുടിച്ചേ (മണതക്കാളി ചീര) ലാലാലേ ലക്ക നീരലജിനാലെ

കുമ്പാളെയ്‌കറി തിന്റേ സെലിനീര്‌ കുടിച്ചേ (മത്തങ്ങ) ലാലാലേ ലക്ക നീരലജിനാലെ

ത്യെരെയ്‌കറി തിന്റേ സെലിനീര്‌ കുടിച്ചേ (ചൊരക്ക) ലാലാലേ ലക്ക നീരലജിനാലെ

ക്യാമ്പെയ്‌കറി തിന്റേ സെലിനീര്‌ കുടിച്ചേ (ചേമ്പ്‌) ലാലാലേ ലക്ക നീരലജിനാലെ

ചാത്തെയ്‌കറി തിന്റേ സെലിനീര്‌ കുടിച്ചേ (തകരചീര) ലാലാലേ ലക്ക നീരലജിനാലെ

(അറിയാവുന്ന എല്ലാ ചീരകളെയും പറ്റി പാടുന്നു. “ചീരക്കറി ആഹാ എന്തുരസമാണ്‌” എന്നു പറയുന്ന പാട്ട്‌)

5. കുമ്പാളിക്കായ്‌ പന്തെല്‌ പന്തലേറേങ്കി (മത്തങ്ങ)

പൊന്നഞ്ചീര്‌കി ഇർപ്പത്‌ കണ്ണിൽ നീര്‌ജെല്‌

കെക്ക്‌രിക്കായ്‌ പന്തെല്‌ പന്തലേറേങ്കി (വെളളരി)

പൊന്നഞ്ചീര്‌കി ഇർപ്പത്‌ കണ്ണിൽ നീര്‌ ജെല്‌

ബുംതാളിക്കായ്‌ പന്തെല്‌ പന്തലേറേങ്കി (ഇളവൻ)

പൊന്നഞ്ചീര്‌കി ഇർപ്പത്‌ കണ്ണിൽ നീര്‌ ജെല്‌

അവരെക്കായ്‌ പന്തെല്‌ പന്തലേറേങ്കി (അവര)

പൊന്നഞ്ചീര്‌കി ഇർപ്പത്‌ കണ്ണിൽ നീര്‌ ജെല്‌

ത്യെർക്കായ്‌ പന്തെല്‌ പന്തലേറേങ്കി (ചൊരക്ക)

(പന്തലിൽ പടർന്നു കയറി ഉണ്ടാകുന്ന കായ്‌കളെപറ്റിയുളള പാട്ട്‌. “മത്തങ്ങയുടെ കൊടി പന്തലിൽ കയറുന്നുണ്ട്‌, ഇത്‌ വലിയ ജീരകവും കൂട്ടികഴിച്ചാൽ കണ്ണിൽ വരും….”)

പണിയപ്പാട്ട്‌

അടുപ്പും കല്ല്‌നെ കുമ്പളയെന്റാണട്‌ ബൊട്ടി ബൊട്ടി ചത്തെ

മണ്ണാർ പൊടീനെ പാണ്ടി യെന്റാണ്ട്‌ തളളി തളളി ചത്തെ

ഉരെൽ തടിയനെ ഉരാളനെന്റാണ്ടു ഉരുട്ടി ഉരുട്ടി ചത്തെ

കോതെകുമ്മനെ കോണമെന്റാണ്ടു മാറ്റി മാറ്റി ചത്തെ

കുമ്പളെ കാട്ടില്‌ കുറുക്കെൻ പടെ വെളളരി കാട്ടില്‌ വെളുക്കെ പടെ

മാനി കാട്ടില്‌ മലാന്തുബീന്തേ കുമ്പളകാട്ടില്‌ കുമ്പിട്ട്‌ ബീന്തേ

ഊരകാട്ടില്‌ ഉരുണ്ട്‌ ബീന്തേ താന്റിയടീലി തടുത്തിട്ട

തോട്ടത്തെബന്ത നീങ്കതോട്‌ കലക്കാതെമീതിണ്ടുമ്പെ ബന്തനീങ്കതിണ്ട്‌ ഇടിക്കാതെമീ

മുളീമ്പെ ബന്ത നീങ്ക മുളി ഇടിക്കാതെമീ

പാവാട്ട വളളീമ്പേ പടന്തു ബീന്തേ ഊരക്കാട്ടില്‌ ഉരുണ്ടു ബീന്തേ

Generated from archived content: bettakarumba.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English