മുഖമില്ലാത്തവര്‍

face-1ഒരുപറ്റം മനുഷ്യ രൂപങ്ങള്‍
മധുരം നുണയാന്‍ കൊതിക്കും
പിഞ്ചു പവിഴാധരങ്ങളില്‍
രക്തത്തിന്റെ നീര്‍ച്ചാലുകള്‍…

സമാധാനനൊബല്‍ സമ്മാനം
ഷോകേസില്‍ ഇരുന്നു ക്ലാവ് പിടിക്കുന്നു…
അഹിംസയുടെ തത്ത്വങ്ങള്‍ക്ക്‌
രക്തത്തിന്റെ ഗന്ധം എങ്ങിനെ വന്നു ?

മാനുജ ക്രൂരതയില്‍ വിറങ്ങലിച്ച്
ലോകമനഃസാക്ഷി കേഴുന്നു
അലക്ഷ്യമായ പാലായനങ്ങള്‍
തീച്ചൂളയില്‍ നിന്നും വറചട്ടിയിലേക്ക്

ഇവിടെ മുഖം നഷ്‌ടമായ
ജീവിതങ്ങള്‍…
ബോധിവൃക്ഷ ചുവട്ടില്‍
ബോധം നഷ്ടമായവരുടെ താണ്ഡവം

കാഴ്ച്ചയില്‍ മനം നൊന്ത്
ബുദ്ധനും യാത്രയാകുന്നു
ഹൃദയാന്തരങ്ങളില്‍
രക്തം പൊടിയുന്നു…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English