മോഹവര്‍ണ്ണങ്ങള്‍

mohavarngalഅല്പ്പമീ ജീവിതമെങ്കിലും
സ്വല്പ്പമായെങ്കിലും
സന്തോഷിക്കണംഎനിക്കായ്
അത്നിന്‍സാമീപ്യത്തില്‍….

അതിരുകള്‍ഇല്ലാത്തസ്വപ്നങ്ങള്‍
എങ്കിലും അതിരിട്ടജീവിതത്തിന്‍
അതിര്‍വരമ്പുകള്‍ ഭേതിക്കുവാനാവില്ല….

യാഥാര്‍ഥ്യചിത്രംമങ്ങിയതാവില്ലാ
മനമോഹവര്‍ണ്ണത്താല്‍ മറയുന്നതാവം
മിഴിമുന്നിലെയാഥാര്‍ഥ്യങ്ങള്‍…

മിഴിപൂട്ടിഎന്നേക്കുമായിഉറങ്ങിടും
നാള്‍വരെയും മോഹവര്‍ണ്ണങ്ങള്‍ക്ക്
പഞ്ഞമുണ്ടാകില്ലാ…

അകകണ്ണില്‍തെളിയും മോഹതിരകള്‍
അറിയാതെമറയുന്നപ്പോലെ അറിയാതെ
പറയാതെ ഈ തീരവുമൊഴിയണം……

അസ്തമയമെന്നില്‍ അടുക്കുമുന്നേ
അണയണമെനിക്കുനിന്‍അരുകില്‍
ഒരുത്തിരിനേരമെങ്കിലും…..

നീതീര്‍ത്തസ്നേഹതീരത്തിലൂടെ
ഒരല്‍പ്പമെങ്കിലും അലയണം
എനിക്ക്നിന്‍കരങ്ങള്‍കവര്‍ന്ന്……

നിന്നിലേ അവസാന പൗര്‍ണ്ണമിയിലേ
വെള്ളിവെളിച്ചത്തിലാവണം എന്‍റെ
കുഴിമാടത്തിലേക്കുള്ളവഴിയേനടക്കാന്‍…..

മണ്ണ്തരികളാല്‍ പുതപ്പിച്ച ഇരുണ്ടയെന്‍
മുറിക്കുള്ളില്‍ നിന്‍സ്നേഹത്തിന്‍ചിരാത്
തെളിയണം ഇനിതുറക്കാത്തയെന്‍കണ്ണുകള്‍ക്ക്‌
കാഴ്ചയെകാന്‍…..!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English