മണ്ണിനെയും പെണ്ണിനെയും സ്നേഹിക്കൂ…

വിവാഹ മാര്‍ക്കറ്റിലെ വില്ലനായും നിര്‍ധനരുടെ കിടപ്പാടവും ഭൂമിയും ഇല്ലാതാക്കുന്ന ആഡംബര വസ്തുവായും നിലകൊള്ളുന്ന സ്വര്‍ണം പരിധിയില്‍ കൂടുതല്‍ സൂക്ഷിക്കുന്നതും ശരീത്തിലണി യുന്നതും നിയമവിരുദ്ധവും അതുവഴി കുറ്റകരവുമാക്കട്ടെ.. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന പണത്തിന് പരിധി നിശ്ചയിക്കുകയും ഉപയോഗിക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കാതിരി ക്കുകയും ചെയ്യുന്നതിന് പിന്നില്‍ ,ഹെല്‍മെറ്റ്‌ ധരിക്കാത്തതു കാരണം മരിക്കാന്‍ പാടില്ല പക്ഷെ, മദ്യ പാനം ചെയ്ത് കുടുംബവും ജീവനും നഷ്ടപ്പെടുത്തിക്കോളൂ എന്ന സര്‍ക്കാരിന്റെ മുതലാളി പക്ഷ അജണ്ട തന്നെയല്ലേ ? പത്ത് പവനില്‍ കൂടുതല്‍ സ്വര്‍ണാഭരണം ധരിക്കുന്നത് കുറ്റകാരമാക്കണമെന്ന ആവശ്യം വനിത കമ്മീഷന്‍ മുന്നോട്ട് വച്ചിരുന്നുവെങ്കിലും ആ സുവര്‍ണ ശുപാര്‍ശ കേരള സര്‍ക്കാര്‍ തള്ളി കളയുകയായിരുന്നുവല്ലോ !

പെണ്‍മക്കളെ കെട്ടിച്ചു വിടുമ്പോള്‍ ഭൂമിവിറ്റ് വരന് സ്വര്‍ണം കൊടുക്കുകയും പിന്നീട് അവര്‍ക്ക് വീട് വെക്കാന്‍ വേണ്ടി ഭൂമിവാങ്ങുമ്പോള്‍ അത്ര സൗകര്യപ്രദമായ സ്ഥലത്തോ അതേ വിലയ്‌ക്കോ കിട്ടാതെ വരികയും ചെയ്യുന്ന ഭീമമായ അബദ്ധം ഇനിയെങ്കിലും ഒഴിവാക്കാനും സ്വര്‍ണത്തിന്റെ
വില പരിധിവിട്ട് ഉയരാതിരിക്കാനുമുള്ള മാര്‍ഗ്ഗം , ഭൂമിയുള്ളവര്‍ അവര്‍ക്ക് ആത്മ ബന്ധംപോലും ഉണ്ടായേക്കാവുന്ന ഭൂമിയോ വീടോ വിറ്റ് സ്വര്‍ണം വാങ്ങുന്നതിന് പകരം ഇരുകുടുംബങ്ങളും പരസ്പര ധാരണയിലെത്തി, സ്വര്‍ണത്തിന് പകരം ഇത്ര സെന്റ് /ഇത്ര ഏക്കര്‍ ഭൂമി അല്ലെങ്കില്‍ ഇന്ന വീട് വരന്റെയും വധുവിന്റെയും പേരില്‍ രെജിസ്റ്റര്‍ ചെയ്തുകൊടുക്കുകയാണ്.

ഭൂമി വിറ്റ് വാങ്ങിയോ കൈവശം ഉള്ളവരോ കൂടുതല്‍ സ്വര്‍ണം നല്‍കി വിവാഹം നടത്തി വിവാഹ മാര്‍ക്കറ്റില്‍ പേരെടുക്കുമ്പോള്‍ ഈ പണം ചെല്ലുന്നത് സ്വര്‍ണ മാഫിയകളിലേക്കാണ്…. വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന്‍മാര്‍ക്ക് വധുവിന്റെ വീട്ടുകാരോട് , സ്ത്രീധനവും വേണ്ട പത്ത് പവനില്‍ കൂടുതല്‍ സ്വര്‍ണവും വേണ്ട എന്ന് പറയാനുള്ള സഹാനുഭൂതിയോ അല്ലെങ്കില്‍, സ്വര്‍ണത്തിന് പകരം ഭൂമി /വീട് മതിയെന്ന് തുറന്നു പറയാനുള്ള ആര്‍ജ്ജവാമോ ഉണ്ടാവുകയാണെങ്കി ല്‍ അതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങള്‍ നിരവധിയായിരിക്കും. മാനസിക സംതൃപ്തി അവാച്യമായിരിക്കും. സ്വര്‍ണ കടത്തുകാര്‍ക്കും സ്വര്‍ണ വ്യാപാരികള്‍ക്കും പക്ഷെ , കോട്ടങ്ങള്‍ മാത്ര
മായിരിക്കും…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English