മാംഗോ മസ്താനി

This post is part of the series നോമ്പുതുറ വിഭവങ്ങൾ

Other posts in this series:

  1. നോമ്പ് തുറയ്ക്ക് മലബാർ ഉന്നക്കായ്
  2. നോമ്പ് സ്പെഷ്യൽ തരിക്കഞ്ഞി
  3. മാംഗോ മസ്താനി (Current)
  4. മസാല മുട്ട സുർക്ക
  5. ഇടത്താഴത്തിന് അവൽ മിൽക്ക്

mango-mastani-recipe

വ്യത്യസ്‌തമായതും പുതുമയുള്ളതുമായ നോമ്പുതുറ വിഭവങ്ങള്‍ തയ്യാറാക്കുന്നതിലാണ് മിക്കവര്‍ക്കും താല്‍പര്യം. ഇവിടെയിതാ ഒരു പുതിയ നോമ്പുതുറ വിഭവം പരിചയപ്പെടുത്തുകയാണ്. പൂനെയില്‍ സ്ട്രീറ്റ് സ്റ്റാളുകളില്‍ വളരെ പ്രസിദ്ധമായ ഒരു മില്‍ക്ക് ഷേക്ക് ആയ മാംഗോ മസ്‌താനിയാണിത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം

ആവശ്യമായവ

മാങ്ങാ പഴുത്തത് – മൂന്ന്
ഐസ് ക്രീം – മാംഗോ /വാനില (അലങ്കരിയ്ക്കുവാന്‍)
ചെറി – മൂന്നെണ്ണം (അലങ്കരിയ്ക്കുവാന്‍)
ഡ്രൈ നട്ട്‌സ് – ആല്‍മണ്ട്, പിസ്താ
തണുത്ത പാല്‍ ഒരു കപ്പ്  (ഞാന്‍ ഉപയോഗിച്ച കപ്പ് 250 ml ആണ്)
പഞ്ചസാര/തേന്‍ – നിങ്ങള്‍ക്ക് ആവശ്യമുള്ള മധുരം അനുസരിച്ച് ചേര്‍ക്കുക.

തയ്യാറാക്കുന്ന വിധം

മാങ്ങാ തൊലി ചെത്തി കഷണങ്ങളാക്കുക. അതില്‍ നിന്നും കുറച്ച് അലങ്കരിയ്ക്കാന്‍ വേണ്ടി മാറ്റി വയ്ക്കുക. ഒരു മിക്‌സറില്‍ ആദ്യം മാങ്ങാ ഇട്ടു അടിച്ചെടുക്കുക. കൂടെ പാലും പഞ്ചസാരയും കൂടി ചേര്‍ത്ത് നല്ലതു പോലെ അടിച്ച് ഷേക്ക് തയ്യാറാക്കുക.

മാംഗോ ഷേക്ക് ഒരു ഗ്ലാസില്‍ പകുതി വരെ ഒഴിക്കുക. അതിന്റെ മുകളിലായി ഒരു സ്‌കൂപ്പ് വാനില ഐസ്‌ക്രീം ഇടുക. മാങ്ങാ കഷണങ്ങള്‍, ഡൈ നട്ട്‌സ്, ടൂട്ടി ഫ്രൂട്ടി, ചെറി എന്നിവ മുകളില്‍ വെച്ച് അലങ്കരിയ്ക്കുക. ഇനി സെര്‍വ് ചെയ്യാം.

 

Continue reading this series:

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English