മാ​ന്‍ബു​ക്ക​ര്‍ പു​ര​സ്കാ​രം പോ​ളി​ഷ് സാ​ഹി​ത്യ​കാ​രി ഓ​ൾ​ഗ ടോ​ക്ക​ർ​ചു​ക്കി​ന്

43888004_303ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം പോളിഷ് സാഹിത്യകാരി ഓൾഗ ടോക്കർചുക്കിന് . “ഫ്ളൈറ്റ്സ്’ എന്ന നോവലാണ് പുരസ്കാരത്തിന് അർഹയാക്കിയത്. സമ്മാനത്തുകയായ 67,000 ഡോളർ പുസ്തകത്തിന്‍റെ പരിഭാഷക ജെന്നിഫർ ക്രോഫ്റ്റുമായി ടോക്കർചുക് പങ്കിട്ടു. സമീപകാലത്തായി സ്ത്രീകളുടെ ശക്തമായ രചനകൾ പ്രത്യക്ഷപ്പെടുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന എഴുത്തുകാരിയാണ് ഓൾഗ ടോക്കർചുക്ക്.1990-കളിൽ സാഹിത്യരംഗത്തെത്തിയ ടോക്കർചുക്കിന് ഒട്ടേറെ ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എട്ട് നോവലും രണ്ടു ചെറുകഥ സമാഹാരവും രചിച്ചു. പ്രൈമിവെ‌ൽ ആൻഡ് അദെർ ടൈംസ്, ദ ബുക്ക്സ് ഓഫ് ജേക്കബ്, റണ്ണേഴ്സ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ് എന്നിവയാണ് ശ്രദ്ധേയ രചനകൾ. നിരവധി ഭാഷകളിലേക്ക് ടോക്കർചുക്കിന്‍റെ സൃഷ്ടികള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 2005-ലാണ് മാന്‍ ബുക്കര്‍ അന്താരാഷ്ട്ര സമ്മാനം ഏര്‍പ്പെടുത്തിയത്. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതും ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ചതുമായ കൃതിക്കാണ് പുരസ്കാരം നൽകുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English