മലയാള കവിതാ പുരസ്‌കാരം 2018

untitled-13

ബഹ്‌റൈന്‍ കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (എന്‍.എസ്.എസ്) സാഹിത്യ വിഭാഗം സംഘടിപ്പിച്ച മലയാള കവിതാ പുരസ്‌കാരം 2018′ പ്രഖ്യാപിച്ചു. ആദര്‍ശ് മാധവന്‍ കുട്ടിയുടെ ‘ ഭ്രമണം ‘ എന്ന കവിതക്കാണ് ഒന്നാം സ്ഥാനവും സിബി ഇലവുപാലത്തിന്റെ ‘ ഒറ്റക്കൊരു കുപ്പിവള പൊട്ടുമ്പോള്‍’ എന്ന കവിതക്ക് രണ്ടാം സ്ഥാനവും, ‘ഭൂപടങ്ങളില്‍ ചോര പൊടിയുന്നു’ എന്ന കവിതക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
ഘടനാപരവും ആശയപരവുമായ പ്രത്യേകതകള്‍ പരിഗണിച്ച് അവാര്‍ഡ് ജൂറി കമ്മറ്റിയുടെ പ്രത്യേക പുരസ്‌കാരത്തിനു ഡോ: ജിഷ ജ്യോതിഷിന്റെ ‘ഓര്‍മ്മപൂക്കള്‍’, മായാ കിരണിന്റെ ‘ ജനറേഷന്‍ ഗ്യാപ്’ എീ കവിതകള്‍ അര്‍ഹമായി. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ അദ്ധ്യക്ഷനും പ്രശസ്ത സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്, പ്രമുഖ മാധ്യമപ്രവര്‍ത്തക ശ്രീദേവി നമ്പ്യാര്‍ എിവരംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത് .ഒന്നാം സ്ഥാനം ലഭിച്ച കവിതക്ക് പതിനായിരത്തിയൊന്നു രൂപയും മെമന്റോയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ 15 വെള്ളിയാഴ്ച വൈകിട്ട്് കേരള കാത്തലിക് അസ്സോസിയേഷന്‍ ആഡിറ്റോറിയത്തില്‍, നടക്കുന്ന പ്രത്യേക ചടങ്ങില്‍ സമ്മാനിക്കും. കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ മുഖ്യാതിഥി ആയിരിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English