മാക്കാന്‍ തവളയും ഓലിയാന്‍ കുറുക്കനും

” ആനമലയില്‍ മാക്കാന്‍ തവളയും ചീവീടും താമസിച്ചിരൂന്നു. അവര്‍ സുഹൃത്തുക്കളായിരുന്നു. മലയുടെ അടിവാരത്തിലൂടെ പെരിയാര്‍ ഒഴുകുന്നുണ്ട്. തവള ഇടക്കിടക്കു പുഴയിലിറങ്ങി മുങ്ങിക്കുളിക്കും കരയ്ക്കു കയറിവന്നു ചീവീടുമായി കൂട്ട് ചേര്‍ന്നു ആടി പാടി നടക്കും.

എല്ലാ ദിവസവും ആഹാരം തേടി നടക്കുന്നത് ഇരുവരും ഒരുമിച്ചാണ്. രാത്രി ഇരുവരും പുഴയുടെ തീരത്താണ് താവളമുറപ്പിച്ചിരിക്കുന്നത്. അത്തിമരത്തിന്റെ താഴത്തെ ചില്ലയില്‍ ചീവീടും അത്തിമരത്തിന്റെ ചുവട്ടില്‍ തവളയും ഇരിക്കും. ഉറക്കം വരുന്നതുവരെ പാട്ടു പാടി രസിക്കും.

വനത്തില്‍ താമസിച്ചിരുന്ന ഓലിയാന്‍ കുറുക്കന്‍‍ ഒരു ദിവസം ആഹാരം തേടി വന്നപ്പോള്‍‍ പുഴയുടെ തീരത്തു നിന്ന് തവളയുടേയും ചീവീടിന്റെയും പാട്ട് കേട്ടു കുറുക്കന് അപ്പോള്‍‍ നല്ല വിശപ്പുണ്ടായിരുന്നു. കുറുക്കന്‍ മനസില്‍ ഓര്‍ത്തു.

” ഇപ്പോള്‍ ചെന്നാല്‍ തവളയെ പിടിച്ചു തിന്നാം ‘

കുറുക്കന്‍ പാത്തു പതുങ്ങി ചെന്ന് തവളയെ പിടിച്ചു.

തവള ‘ക്രോ… ക്രോം’ എന്നു ഉച്ചത്തില്‍‍ കരഞ്ഞു.

തവളയുടെ കരച്ചില്‍ കേട്ടപ്പോള്‍‍ ചീവീട് പറന്ന് തവളയുടെ അരികില്‍ എത്തി. കുറുക്കന്‍ തവളയെ പിടിച്ചിരിക്കുന്നതു കണ്ടു. കൂട്ടുകാരനെ എങ്ങിനെ രക്ഷപ്പെടുത്താം എന്നവന്‍ ആലോചിച്ചു.

അപ്പോള്‍ ചീവീടിനൊരു ബുദ്ധി തോന്നി.

വേഗം കുറുക്കന്റെ ചെവിയില്‍ കയറിയിരുന്നു. രീ..രീ..രീ എന്നു പാടാന്‍ തുടങ്ങി. കുറുക്കന്‍ ഭയന്നു തല കുടഞ്ഞു . തവള കുറുക്കന്റെ വായില്‍ നിന്നും താഴെ വീണു രക്ഷപ്പെട്ടു. രക്ഷപ്പെട്ട തവള വെള്ളത്തിലേക്കു ചാടി. തല കുടഞ്ഞപ്പോള്‍‍ ചീവീട് ചെവിയില്‍ നിന്നും പുറത്തു വന്ന് പറന്നു അകന്നു പോയി.

ആത്മസുഹൃത്ത് ആപത്തു സമയത്ത് രക്ഷയ്ക്കെത്തും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English