മഴത്തമ്പുരാട്ടി

കരിമേഘത്തണ്ടയക്കാം

കാറ്റിൻ പൊൻപല്ലക്കയക്കാം

തമ്പുരാട്ടി വരിക നീ

കിലുക്കി കിലുക്കി വെളളി-

പ്പാദസരയലുക്കുകൾ.

ഋതംഭര നീ ഭരദേവത,

ദ്രുതലയത്തിൽ ചുംബിക്ക

ചുടുമണ്ണിനെ, നിറയ്‌ക്ക

മദജലത്താൽ സംഭരണികൾ.

പൂക്കളം കരിഞ്ഞു തേഞ്ഞു

മാഞ്ഞോരീമുറ്റത്തിറങ്ങി

മീട്ടുക ജലതരംഗവാദ്യം

ആദ്യം ലാസ്യനടനം,

പിന്നെ പൊട്ടിച്ചെറിയുവിൻ മണ്ണിൽ

പളുങ്കുമകുടങ്ങൾ,

തളിക്കയൂഷരസിര-

ക്കൂട്ടിലൊരമൃതവർഷിണി!

ഇരുളിലുയരുന്നല്ലോ

ഒരിക്കൽ കേട്ടു മറന്ന

വെളളിയലുക്കുകൾതൻ

മോഹനനാദം!

വിളംബിതലയത്തിൽ

ക്ഷണിക്കുകയാണൊരുകൊച്ചു

തമ്പുരാട്ടിയെന്നെ പഴം

മണിയറക്കുളളിൽ!

Generated from archived content: poem2_july23.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English