കളിപ്പാട്ട്‌

മറക്കാം ദുരിതമൊട്ട്‌, മനസ്സി-

ന്നിറുക്കമിത്തിരി കുറച്ചിടാം

കളിച്ചാനലും തുറന്നു രസത്തിൽ

കൊറിച്ചിടാം വറുത്ത കായ

അണ്ടി കളഞ്ഞയണ്ണാന്റെ ചേലി-

ലന്തംവിട്ടുനിൽക്കുന്നൊരു പുമാൻ

സ്‌റ്റൈലിൽ കളിപ്പന്തു കൈവിട്ടതാം

പുതുമോഡൽ ഫീൽഡറാണവൻ!

പിച്ചിൽ ഞൊടിയിടയ്‌ക്കുള്ളിൽ

വീണു മണ്ണുകപ്പുന്നതാര്‌?

ഭവാൻ സെഞ്ച്വറിക്കാരൻ

കപ്പനേകം പണ്ട്‌ തട്ടിയെടുത്തവൻ.

കൊട്ടുന്നതാ പന്ത്‌ ബൗണ്ടറി

ബിയറടിക്കുമൊരുത്തന്റെ മണ്ടയിൽ!

അറബിക്കടലിളകിവരും മട്ടിൽ

ആർത്തുകൂവുന്നു മഹാജനം

മയത്തിൽ കുറ്റപ്പെടുത്തുന്നു

പക്ഷപാതികളാം പരദേശഭക്തർഃ

പിച്ച്‌ ശരിയാഞ്ഞല്ലോ പിച്ച

തെണ്ടിപ്പോയതു പാക്കികൾ!

മറിമായമറിയുന്നവർ

ഊറിയൂറിച്ചിരിക്കുന്നു

കളിക്കുന്നന്നവർക്കിതൊരങ്കക്കളി

കാണാത്തവർക്കു വെറും വങ്കക്കളി

കാണികൾക്കൊയിതുനൽകും അങ്കക്കലി!!

കളി കണ്ടിമ്പമായൻപോടെ

കളിയച്ഛൻ തരുന്നതെന്തും

കൈനീട്ടി വാങ്ങിച്ചു

കളിക്കാരൊടുക്കംമടങ്ങു-

മമ്മയെക്കാണുവാൻ

വിജയത്തിലും പരാജയത്തിലു-

മുണ്ടൊരു സദ്‌വചനം ഃ ജയം!

ഇതു മറക്കാതെയുല്ലസിച്ചു കളിക്കും

മഹാഭാരതത്തിൻ കളിക്കാർ

Generated from archived content: poem1_mar21_07.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English