ആഴമുള്ള പുഴയില്‍
ഒഴുകിയൊഴുകി പോകണം
ശരീരം തണുത്ത് വിറങ്ങലിക്കണം
താഴേത്തട്ടില്‍
കരിങ്കല്ലില്‍ തട്ടി
ചുഴിയില്‍ പെട്ട്
കശക്കിയെറിയണം
മീനുകള്‍ക്ക് ചാകരയാകണം
ഇടയ്ക്കെപ്പോഴോ
ശവം മുകളിലേക്കു പൊങ്ങണം
കരയില്‍ ആളുകള്‍
ശവം തിരയണം
ശവം കാണാലില്ലെന്ന് പറഞ്ഞ്
ഓരോരുത്തരും തോന്നിയ വഴിക്ക്
അഴിമുഖത്തെത്തുമ്പോള്‍
വന്‍ സ്രാവുകളുടെ സ്വാഗത സംഗീതം
തെന്നി തെന്നി
ആഴിയുടെ ആഴങ്ങളിലേക്ക്
ഏമ്പക്കമിടുന്ന സ്രാവുകള്‍
അസ്ഥി പജ്ഞരം വലിച്ചെറിയണം
കടല്‍ മാവുകളുടെ വേരുകളില്‍
കുടുങ്ങി വളമായ് മാറണം
ഒടുവില്‍
ഒരു ചെറു നഖം മാത്രം
തിരയില്‍ പെട്ട് കരയിലെത്തണം
ശവം തിരഞ്ഞവര്‍ക്ക്
എന്തെങ്കിലും
അടയാളം ബാക്കി വെക്കേണം
Generated from archived content: poem1_nov07_13.html Author: velliyodan
Click this button or press Ctrl+G to toggle between Malayalam and English